Monday , June 27 2022
Breaking News

നികുതി വെട്ടിച്ച് കാറില്‍ കടത്തിയ ഒന്നരക്കോടിയുടെ സ്വര്‍ണവുമായി മംഗ്‌ളൂരു സ്വദേശി കാസര്‍കോട്ട് പിടിയില്‍

കാസര്‍കോട് : നികുതി വെട്ടിച്ച് കടത്തിയ ഒന്നരക്കോടി രൂപ വിലവരുന്ന സ്വര്‍ണവുമായി മംഗ്‌ളൂരു സ്വദേശി കാസര്‍കോട്ട് പിടിയില്‍. ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെ ചന്ദ്രഗിരി പാലത്തിന് സമീപമാണ് സ്വര്‍ണം പിടികൂടിയത്. കോഴിക്കോട് ഭാഗത്ത് നിന്ന് വന്ന കാറിനുള്ളിലെ രഹസ്യ അറയിലൊളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

3.11 കിലോഗ്രാം വരുന്ന സ്വര്‍ണമാണ് പിടിച്ചത്. കസ്റ്റംസ് അധികൃതര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കാസര്‍കോട് കസ്റ്റംസ് സൂപ്രണ്ട് പി വി രാജീവ്, ഹെഡ്ഹവീല്‍ദാര്‍മാരായ കെ ചന്ദ്രശേഖര, കെ അനന്ദ, എം വിശ്വനാഥ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

RANDOM NEWS

ഖാദി ദേശീയ വികാരം; പുതിയ ഡിസൈനില്‍ ഖാദി വസ്ത്രങ്ങള്‍ വിപണിയിലെത്തും – പി.ജയരാജന്‍

കാസര്‍കോട് : ഖാദിയെന്നത് ഒരു ദേശീയവികാരമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ . ഗവണ്‍മെന്റ് ഓഫീസുകളിലെ ജീവനക്കാര്‍ …