Saturday , October 16 2021
Breaking News

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുത തൂണിലിടിച്ചു ; കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്

തൃക്കരിപ്പൂര്‍ : നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി തൂണില്‍ ഇടിച്ചു. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച തൃക്കരിപ്പൂരില ആെയിറ്റി ജംഗ്ഷനിലാണ് അപകടം. ഓട്ടോറിക്ഷ ഡ്രൈവര്‍ ടി എ സമീര്‍ (35), യാത്രക്കാരായ മാവിലാക്കടപ്പുറത്തെ കെ സി നഫീസ (27), കെ സി സിനാന്‍ (10), കെ സി സിയാദ് (ഏഴ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. എല്ലാവരേയും നാട്ടുകാര്‍ തൃക്കരിപ്പൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ു.

ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിന് ഭക്ഷണവുമായി പോകുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ വൈദ്യുത തൂണ്‍ അടിയോടെ മുറിഞ്ഞുമാറി അപകടാവസ്ഥയിലായത് ആശങ്കയുണ്ടാക്കി. തത്സമയം ലൈനില്‍ വൈദ്യുതിയുണ്ടായിരുന്നു.

RANDOM NEWS

പോലീസ് പരാതി പരിഹാര അതോറിറ്റി സിറ്റിങില്‍ 11 പരാതികള്‍ തീര്‍പ്പാക്കി

കാസര്‍കോട് : കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പോലീസ് പരാതി പരിഹാര അതോറിറ്റി സിറ്റിങില്‍ 11 പരാതികള്‍ തീര്‍പ്പാക്കി. 30 …