Saturday , September 25 2021
Breaking News

നിയമസഭാ കൈയാങ്കളി കേസിലെ തടസ ഹര്‍ജികള്‍ തള്ളി, വിടുതല്‍ ഹര്‍ജിയില്‍ 23 ന് വാദം തുടങ്ങും

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിലെ തടസ ഹര്‍ജികള്‍ തിരുവനന്തപുരം സിജെഎം കോടതി തള്ളി . കേസില്‍ നിന്നും തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെ ടി ജലീല്‍, കെ അജിത്ത്, സി കെ സദാശിവന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നീ പ്രതികള്‍ സമ!ര്‍പ്പിച്ച വിടുത!ല്‍ ഹ!ര്‍ജിക്കെതിരെയാണ് കേരള അഭിഭാഷക പരിക്ഷത്ത് ഹര്‍ജി നല്‍കിയത്.

കേസില്‍ കക്ഷി ചേ!ര്‍ന്ന രമേശ് ചെന്നിത്തല വിടുതല്‍ ഹ!ര്‍ജിക്കെതിരെ തടസവാദം ഉന്നയിക്കുകയും ചെയ്തിരുന്നു. കേസില്‍ സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചെന്നിത്തലയ്ക്കും അഭിഭാഷക പരിക്ഷത്തിനും തടസ ഹര്‍ജി നല്‍കാന്‍ അധികാരമില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. കൈയാങ്കളി കേസില്‍ സുപ്രീം കോടതിയില്‍ വരെ നിയമപോരാട്ടം നടത്തിയതിനാല്‍ തനിക്ക് തടസഹ!ര്‍ജി ഫയല്‍ ചെയ്യാന്‍ അധികാരമുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ എതിര്‍വാദം.

തടസഹര്‍ജി തള്ളിയതോടെ ഈ മാസം 23 മുതല്‍ എല്‍ ഡി എഫ് നേതാക്കളുടെ വിടുതല്‍ ഹ!ര്‍ജിയില്‍ സി ജെ എം കോടതി വാദം കേള്‍ക്കും. എന്നാല്‍ കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ തള്ളിയ സുപ്രീംകോടതി കേസില്‍ വിചാരണ നടത്താന്‍ നേരത്തെ ഉത്തരവിട്ടതിനാല്‍ വിടുതല്‍ ഹ!ര്‍ജിയും തള്ളാനാണ് കൂടുതല്‍ സാദ്ധ്യത.

RANDOM NEWS

ജീവനൊടുക്കിയ കോവിഡ് രോഗികളുടെ കുടുംബത്തിനും നഷ്ടപരിഹാരം

ന്യൂഡല്‍ഹി: ജീവനൊടുക്കിയ കോവിഡ് രോഗികളുടെ കുടുംബത്തിനും നഷ്ടപരിഹാരം നല്‍കാമെന്നും കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. സംസ്ഥാന ദുരന്തനിവാരണ …