Saturday , October 16 2021
Breaking News

നൂറുദിന പദ്ധതികള്‍ കാസര്‍കോട് വികസന പാക്കേജിലൂടെ ആരോഗ്യ രംഗത്ത് പൂര്‍ത്തിയാകുന്നത് 7.13 കോടിയുടെ പദ്ധതികള്‍

കാസര്‍കോട് : സര്‍ക്കാറിന്റെ നൂറുദിന പദ്ധതികളില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് വികസന പാക്കേജിലൂടെ ആരോഗ്യ മേഖലയില്‍ പൂര്‍ത്തീകരിച്ചത് 7.13 കോടി രൂപയുടെ പദ്ധതികള്‍. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സി.എസ്.എസ്.ഡിയും കേന്ദ്രീകൃത ഓക്‌സിജന്‍ പ്ലാന്റും ഒന്നര കോടി രൂപ ചിലവില്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. രണ്ട് കോടി രൂപ മുതല്‍ മുടക്കില്‍ പൊതുമരാമത്ത് കെട്ടിട വിഭാഗം ഒരുക്കിയ നല്‍ക്കിലക്കാട് പി.എച്ച്.സി കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. 1,16,73,000 രൂപ ചെലവഴിച്ച് ടാറ്റ് ട്രസ്റ്റ് ഗവ. ആശുപത്രിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തിയായി. ഒരു കോടി ചെലവഴിച്ച് ദേലമ്പാടി പഞ്ചായത്തിലെ അഡൂര്‍ പി.എച്ച്.സിക്കും കെട്ടിടമായി. മൊഗ്രാല്‍ ഗവ. യുനാനി ചികിത്സാലയത്തിന്റെ കെട്ടിടവും പൂര്‍ത്തിയായിക്കഴിഞ്ഞു.
ആരോഗ്യരംഗത്ത് പ്രവൃത്തി ഉദ്ഘാടനത്തിനൊരുങ്ങി 18.69 കോടിയുടെ പദ്ധതികള്‍
ജില്ലയിലെ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളെയും ആര്‍ദ്രം നിലവാരത്തിലേക്കുയര്‍ത്തുന്നതിനായി ഒരുങ്ങുന്നത് 18.69 കോടിയുടെ പദ്ധതികള്‍. മടിക്കൈ കുടുംബാരോഗ്യ കേന്ദ്രത്തെ ആര്‍ദ്രം നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി 3.30 കോടി രൂപയുടെ പ്രവൃത്തി ആരംഭിക്കും. ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിനെ ആര്‍ദ്രം നിലവാരത്തിലേക്കുയര്‍ത്താന്‍ ഒരു കോടി രൂപയുടെ പ്രവൃത്തി നടക്കും. വെസ്റ്റ് എളേരി പഞ്ചായത്തിലെ മൗക്കോട് കുടുംബാരോഗ്യ കേന്ദ്രം, തൈക്കടപ്പുറം പി.എച്ച്.സി, ബായാര്‍ പി.എച്ച്.സി, കോടോംബേളൂര്‍ പഞ്ചായത്തിലെ എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം, പുത്തിഗെ കുടുംബാരോഗ്യ കേന്ദ്രം, പുത്തിഗെ പഞ്ചായത്തിലെ അംഗടിമുഗര്‍ പി.എച്ച്.സി, ചട്ടഞ്ചാല്‍ പി.എച്ച്.സി, ബന്തടുക്ക പി.എച്ച്.സി, പള്ളിക്കര കുടുംബാരോഗ്യ കേന്ദ്രം, വോര്‍ക്കാടി പി.എച്ച്.സി എന്നിവയെ ആര്‍ദ്രം നിലവാരത്തിലേക്കുയര്‍ത്താനുള്ള പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.
ഇതോടൊപ്പം ഈസ്റ്റ് എളേരി പഞ്ചായത്തിലെ ചിറ്റാരിക്കാല്‍ പി.എച്ച്.സിക്ക് 2.65 കോടി രൂപ മുതല്‍ മുടക്കില്‍ ഒരുക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തിയും ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് കെട്ടിട വിഭാഗവും എല്‍.എസ്.ജി.ഡി ആന്റ് ഇ ഡബ്ല്യൂവുമാണ് നിര്‍വ്വഹണ ഏജന്‍സികള്‍.

RANDOM NEWS

പോലീസ് പരാതി പരിഹാര അതോറിറ്റി സിറ്റിങില്‍ 11 പരാതികള്‍ തീര്‍പ്പാക്കി

കാസര്‍കോട് : കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പോലീസ് പരാതി പരിഹാര അതോറിറ്റി സിറ്റിങില്‍ 11 പരാതികള്‍ തീര്‍പ്പാക്കി. 30 …