Friday , June 18 2021
Breaking News

നെഞ്ചിടിപ്പോടെ കേരളം : വോട്ടെണ്ണല്‍ ആരംഭിച്ചു

തിരുവനന്തപുരം : അടുത്ത അഞ്ചുവര്‍ഷം കേരളം ഭരിക്കാന്‍ ജനം ആരെയാണ് തിരഞ്ഞെടുത്തതെന്ന് അല്‍പസമയത്തിനകം വ്യക്തമാകും. വിവിധ കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. കേരളത്തെ കൂടാതെ തമിഴ്‌നാട്, പശ്ചിമബംഗാള്‍, പുതുച്ചേരി, അസം എന്നി നിയമസഭകളിലേക്കും മലപ്പുറം ലോക്‌സഭയിലേക്കടക്കം നടന്ന ഉപതിരഞ്ഞെടുപ്പുകളിലേയും ജനവിധി ഇന്നാണ്.

സംസ്ഥാനത്ത് 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിങ് ഹാളുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ 527 ഹാളുകള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും 106 എണ്ണത്തില്‍ തപാല്‍ ബാലറ്റുകളുമാണ് എണ്ണുന്നത്. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും നാലുവരെ ഹാളുകളാണ് ഉപയോഗിക്കുന്നത്. ശനിയാഴ്ച വരെ തിരികെ ലഭിച്ച തപാല്‍ ബാലറ്റുകള്‍ 4,56771 ആണ്. ഇന്ന് രാവിലെ വരെ വോട്ടു രേഖപ്പെടുത്തിയ തപാല്‍ബാലറ്റുകള്‍ വരണാധികാരിക്ക് നല്‍കാമെന്നാണ് ചട്ടം. ഒരു ഇ വി എം എണ്ണാന്‍ സാധാരണ നിലയില്‍ പത്തു മുതല്‍ 15 മിനിറ്റും ഒരു തപാല്‍ വോട്ടിന് 40 സെക്കന്‍ഡുമാണ് വേണ്ടത്.

വോട്ടെണ്ണലിനെ തുടര്‍ന്നുള്ള ആഹ്ലാദപ്രകടനങ്ങള്‍ക്കായി നിരത്തിലിറങ്ങിയാല്‍ പിടിവീഴും. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആഹ്ലാദ പ്രകടനങ്ങള്‍ നടത്തുന്നത് നിരോധിച്ചിരിക്കുന്ന സാഹചര്യത്തിലും കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുന്നതിനാലുമാണിത്. പൊതുനിരത്തുകളില്‍ ശക്തമായ പോലീസ് സാന്നിധ്യവും പരിശോധനയുമുണ്ടാകും.വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് പുറത്ത് ആളുകൂടാന്‍ അനുവദിക്കുകയുമില്ല. കേന്ദ്രസായുധ പോലീസ് സേനാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ സുരക്ഷയ്ക്കുണ്ട്. 140 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും കൂടുതല്‍ സേനയെ നിയോഗിച്ചിട്ടുണ്ട്.

RANDOM NEWS

പട്ടികജാതി വികസന വകുപ്പ് മുഖേന മൊബൈല്‍ ഫോണ്‍: സാമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം

കാസര്‍കോട് : സാമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന, പട്ടികജാതി വികസന വകുപ്പ് മുഖേന വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്നുവെന്നുള്ള സന്ദേശവും അപേക്ഷയുടെ …