Monday , April 12 2021
Breaking News

നെഞ്ചുവേദനയെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ മരിച്ചു

പെര്‍ള : നെഞ്ചുവേദനയെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പെര്‍ള കാട്ടുകുക്കെ സൂര്‍ഡെലുവിലെ ജനാര്‍ദ്ദന (36)യാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പെര്‍ള ടൗണില്‍ ഓട്ടോ ഡ്രൈവറായ ജനാര്‍ദ്ദന വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്ടിലെത്തി ഭക്ഷണം കഴിച്ചതിന് ശേഷമാണ് നെഞ്ചുവേദനയുണ്ടായത്. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപ്പു-പരേതയായ ലളിത ദമ്പതികളുടെ മകനാണ്. ശങ്കര, രാധകൃഷ്ണ എന്നിവര്‍ സഹോദരങ്ങളാണ്.

RANDOM NEWS

നോമ്പുതുറ, ഇഫ്താര്‍: ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ കളക്ടര്‍

കാസര്‍കോട് : 2020 ജനുവരി 1 മുതല്‍ ഒറ്റതവണ ഉപയോഗിക്കുന്ന നിശ്ചിത ഉല്‍പ്പന്നങ്ങള്‍ക്ക് സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ റംസാന്‍ നോമ്പുതുറ, …