Friday , August 6 2021
Breaking News

പട്ടയഭൂമികളിലെ രാജകീയ വൃക്ഷങ്ങള്‍: റവന്യൂ വകുപ്പ് പരിശോധന നടത്തും

കാസര്‍കോട് : ജില്ലയിലെ പട്ടയ ഭൂമികളില്‍ നിന്നും രാജകീയ വൃക്ഷങ്ങള്‍ നഷ്ടപ്പെട്ടുവോ എന്ന് റവന്യുവകുപ്പിന്റെ താലൂക്ക് തല സ്‌ക്വാഡുകള്‍ പരിശോധന നടത്താന്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു നിര്‍ദേശം നല്‍കി. വില്ലേജ് ഓഫീസുകളിലെ വൃക്ഷ രജിസ്റ്ററുകളില്‍ രേഖപ്പെടുത്തിയ മരങ്ങള്‍ സംബന്ധിച്ച പരിശോധന നടത്തി 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിര്‍ദേശം.
1964ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചു കൊടുത്ത ഭൂമിയില്‍ നിന്നും അനധികൃതമായി രാജകീയ വൃക്ഷങ്ങള്‍ മുറിച്ചു കടത്തപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാകുന്നതിന് വേണ്ടിയാണ് പരിശോധന. താലൂക്ക് പട്ട രജിസ്റ്ററിലെ പട്ടയം സ്വീകരിച്ചവരുടെ പേരും തണ്ടപ്പേരും ഒത്തുനോക്കിയ ശേഷമാവും താലൂക്ക് സ്‌ക്വാഡ് പരിശോധന നടത്തുക. തേക്ക്, ചന്ദനം, ഈട്ടി, കരിമരം എന്നിവയാണ് രാജകീയ വൃക്ഷങ്ങള്‍ എന്നറിയപ്പെടുന്നത്.
ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അജിത് കെ രാമന്‍, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ. അഷ്‌റഫ്, ടി.ജി.സോളമന്‍, തഹസില്‍ദാര്‍മാരായ ബിനു ചന്ദ്രന്‍, എസ്. ദിലീപ്, എന്‍. മണിരാജ്, എം.ജെ. ഷാജുമോന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

RANDOM NEWS

ഡിജിറ്റല്‍ ചലഞ്ചിലൂടെ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി അജാനൂര്‍

കാഞ്ഞങ്ങാട് : കോവിഡ് കാലത്ത് പഠനം ഓണ്‍ലൈനായപ്പോള്‍ ഡിജിറ്റല്‍ ചലഞ്ചിലൂടെ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വിതരണം …