Monday , April 12 2021
Breaking News

പത്താംക്ലാസ് പരീക്ഷ എഴുതേണ്ട കുട്ടി കസ്റ്റഡിയില്‍ : പോലീസിനെതിരെ യു ഡി എഫ് ; സമാധാന യോഗം ബഹിഷ്‌കരിച്ചു

കണ്ണൂര്‍ : പാനൂരിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗം യു ഡി എഫ് ബഹിഷ്‌ക്കരിച്ചു. മന്‍സൂര്‍ വധക്കേസില്‍ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് യു ഡി എഫ് നേതാക്കള്‍ യോഗം ബഹിഷ്‌കരിച്ചത്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും നാട്ടുകാര്‍ പിടികൂടി കൈമാറിയ പ്രതിയെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും മറ്റു പ്രതികളെ പിടികൂടാത്തത് പ്രതിഷേധാര്‍ഹമാണെന്നും യു ഡി എഫ് നേതാക്കള്‍ പറഞ്ഞു.

പോലീസില്‍ നിന്ന് നീതി ലഭിക്കുമെന്ന് ഒരു പ്രതീക്ഷയുമില്ല. കൊലക്കേസിലെ പ്രതികളെ പിടികൂടാതെ സി പി എം ഓഫീസുകള്‍ അക്രമിച്ചെന്ന് പറഞ്ഞ് ലീഗ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിക്കുകയാണ്. പോലീസ് ജീപ്പിലിട്ടും സ്റ്റേഷനില്‍ വെച്ചും ലീഗ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. വ്യാഴാഴ്ച പരീക്ഷ എഴുതേണ്ട കുട്ടിയെ പോലും പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട മന്‍സൂറിന്റെ മയ്യത്ത് നിസ്‌കാരത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഈ കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കെഞ്ചിപറഞ്ഞിട്ടും കുട്ടിയെ വിട്ടയച്ചില്ലെന്നും യു ഡി എഫ് നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ക്രമസമാധാന നില തകരാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളുമായും യു ഡി എഫ് സഹകരിക്കുമെന്നും എന്നാല്‍ മന്‍സൂര്‍ വധക്കേസിലെ പ്രതികളെ പിടികൂടാത്ത പോലീസിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. ഡി സി സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി, ലീഗ് നേതാവ് അബ്ദുല്‍ഖാദര്‍ മൗലവി തുടങ്ങിയവരാണ് യോഗം ബഹിഷ്‌കരിച്ചത്.

അതേസമയം യു ഡി എഫ് നേതാക്കള്‍ ബഹിഷ്‌കരിച്ചെങ്കിലും കളക്ടറേറ്റില്‍ സമാധാനയോഗം തുടങ്ങി. എല്‍ ഡി എഫ്, ബി ജെ പി നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ജില്ലാ കളക്ടര്‍ക്ക് പുറമെ റൂറല്‍ എസ് പി, പോലീസ് കമ്മിഷണര്‍ എന്നിവരും യോഗത്തിലുണ്ട്.

RANDOM NEWS

രാജ്യസഭ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണം: ഹൈക്കോടതി

കൊച്ചി : മെയ് രണ്ടിനകം രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയതെന്നായിരുന്നു …