നീലേശ്വരം : പനി ബാധിച്ച് ഏഴുവയസുകാരി മരിച്ചു. നീലേശ്വരം പോലീസ് സ്റ്റേഷനു സമീപത്തെ മന്നംപുറത്തെ പരേതയായ ഹാജിറ-പെരുമ്പട്ടയിലെ റഹിം ദമ്പതികളുടെ മകള്‍ ഫാത്തിമത്ത് റായിബ (ഏഴ്) ആണ് മരിച്ചത്. നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇന്നു രാവിലെ പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഫാത്തിമത്ത് റായിബയെ പ്രസവിച്ച് പതിനാലാം ദിവസം ഉമ്മ ഹാജിറ മരിച്ചിരുന്നു. സഹോദരങ്ങള്‍ : റമീസ്, റംഷാദ്. മാതാവിന്റെ വീട്ടിലായിരുന്നു അതിനു ശേഷം കുട്ടികള്‍ കഴിഞ്ഞിരുന്നത്.
