Saturday , September 25 2021
Breaking News

പരീക്ഷ എഴുതാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ണാടകയില്‍ ഇളവ്

ബംഗ്‌ളൂരു : കര്‍ണാടകയില്‍ പരീക്ഷ എഴുതാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ ഇളവ്. കോവിഡ് രഹിത സര്‍ട്ടിഫിക്കറ്റുമായി രക്ഷിതാക്കളില്‍ ഒരാളോടൊപ്പം എത്തി പരീക്ഷ എഴുതാം. മൂന്നു ദിവസത്തിലധികം കര്‍ണാടകയില്‍ തങ്ങാന്‍ പാടില്ല എന്നതടക്കമുള്ള നിബന്ധനകള്‍ പാലിക്കണം.

ഈ മാസം നടക്കാനിരിക്കുന്ന വിവിധ പരീക്ഷകള്‍ കണക്കിലെടുത്താണ് ഏഴു ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ നിബന്ധനയില്‍ കര്‍ണാടക ആരോഗ്യ വകുപ്പ് ഇളവ് നല്‍കുന്നത്.

അതേസമയം കര്‍ണാടകയില്‍ സ്ഥിരം വിദ്യാര്‍ത്ഥികള്‍ ആയവര്‍ക്ക് ഏഴു ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റിനില്‍ ഇളവില്ല. ഇവര്‍ പഠിക്കുന്ന സ്ഥാപനങ്ങള്‍ ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ ഒരുക്കണം.

ഏഴാം ദിവസം വിദ്യാര്‍ത്ഥികളെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ കോളേജില്‍ പ്രവേശിക്കാന്‍ പാടുള്ളു. ഇതേ നിബന്ധനകള്‍ തന്നെയാണ് കര്‍ണാടകയില്‍ ജോലിക്കെത്തുന്നവരുടെ കാര്യത്തിലും ഉള്ളത്. കേരളത്തില്‍ നിന്നെത്തുന്ന തൊഴിലാളികള്‍ക്കായി കമ്പനികള്‍ ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ ഒരുക്കണം.

RANDOM NEWS

നൂറുദിന പദ്ധതികള്‍ കാസര്‍കോട് വികസന പാക്കേജിലൂടെ ആരോഗ്യ രംഗത്ത് പൂര്‍ത്തിയാകുന്നത് 7.13 കോടിയുടെ പദ്ധതികള്‍

കാസര്‍കോട് : സര്‍ക്കാറിന്റെ നൂറുദിന പദ്ധതികളില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് വികസന പാക്കേജിലൂടെ ആരോഗ്യ മേഖലയില്‍ പൂര്‍ത്തീകരിച്ചത് 7.13 കോടി രൂപയുടെ …