Saturday , October 16 2021
Breaking News

പശരൂപത്തിലാക്കി കടത്തിയ 364 ഗ്രാം സ്വര്‍ണ്ണവുമായി വിദ്യാനഗര്‍ സ്വദേശി മംഗ്‌ളൂരു വിമാനത്താവളത്തില്‍ അറസ്റ്റില്‍

കാസര്‍കോട് : പശ രൂപത്തിലാക്കിയ സ്വര്‍ണ്ണം കട്ടി കൂടിയ കടലാസില്‍ തേച്ചു പിടിപ്പിച്ച് ട്രോളി ഭാഗത്തെ പാളികള്‍ക്കിടയില്‍ ഒളിപ്പിച്ചു കടത്തിയ 364 ഗ്രാം സ്വര്‍ണ്ണവുമായി വിദ്യാനഗര്‍ സ്വദേശി അറസ്റ്റില്‍. വിദ്യാനഗറിലെ അഫ്‌സദ് ഇര്‍ഫാന്‍ (23) ആണ് മംഗ്‌ളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ പിടിയിലായത്. പിടികൂടിയ സ്വര്‍ണ്ണത്തിന് 17,54,480 രൂപ വിലവരുമെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. ഇന്നലെ പുലര്‍ച്ചെ ദുബൈയില്‍ നിന്നും എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍. വിശദമായ പരിശോധനയിലാണ് സ്വര്‍ണ്ണം പിടികൂടിയത്.

RANDOM NEWS

പോലീസ് പരാതി പരിഹാര അതോറിറ്റി സിറ്റിങില്‍ 11 പരാതികള്‍ തീര്‍പ്പാക്കി

കാസര്‍കോട് : കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പോലീസ് പരാതി പരിഹാര അതോറിറ്റി സിറ്റിങില്‍ 11 പരാതികള്‍ തീര്‍പ്പാക്കി. 30 …