Friday , June 18 2021
Breaking News

പശ്ചിമബംഗാളിലെ അക്രമം; ബിജെപി പ്രതിഷേധപരിപാടി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട് : നിയമസഭാതെരെഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പശ്ചിമബംഗാളില്‍ അരങ്ങേറിയ മനുഷ്യക്കുരുതിക്കെതിരെ മനുഷ്യാവാകാശസംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും കണ്ണടയ്ക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധപരിപാടിയുടെ ഉദ്ഘാടനം കാസര്‍കോട് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഭീകരാക്രമണങ്ങളെ വെല്ലുന്ന സംഭവങ്ങള്‍ക്കാണ് ബംഗാള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ഒറ്റപ്പെട്ട സംഭവങ്ങളില്‍ പോലും വലിയ ഒച്ചപ്പാടുണ്ടാക്കുന്ന സിപിഎമ്മും കോണ്‍ഗ്രസ്സും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ സംഘടനകളും ബംഗാളിലെ അക്രമത്തിനെതിരെ പ്രതികരിക്കാന്‍ കൂട്ടാക്കിയിട്ടില്ല. ആക്രമിക്കപ്പെടുന്നതും ആട്ടിയോടിക്കപ്പെടുന്നതും കൊലചെയ്യപ്പെടുന്നതും ബിജെപി പ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളുമായതുകൊണ്ടാണ് ഈ പാര്‍ട്ടികള്‍ മൗനം പാലിക്കുന്നത്. ബിജെപിക്കാര്‍ മാത്രമല്ല ഒരു പ്രത്യേക വിഭാഗത്തില്‍പ്പെടുന്ന മുഴുവന്‍ ആളുകള്‍ക്കും നേരെ അക്രമം നടക്കുന്നതായും മതമൗലികവാദികളുടെ പിന്തുണ തൃണമൂലിനു ലഭിക്കുന്നതായുമാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തില്‍ ഏറ്റവും രൂക്ഷമായ മനുഷ്യകുരുതിക്കെതിരെ പൊതുസമൂഹം ഒരുമിക്കണമെന്നും കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ ബംഗാളിലെ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ്ണപിന്തുണ നല്‍കുന്നുവെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാനപ്രസിഡന്റ് സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സദാനന്ദ റൈ, കാസര്‍ഗോഡ് മണ്ഡലം ജനറല്‍ സെക്രട്ടറി പി.ആര്‍. സുനില്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയന്‍ എന്നിവര്‍ സംസാരിച്ചു. മധൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി സുധാമ ഗോസാഡ സ്വാഗതവും ജില്ലാ സെക്രട്ടറി എന്‍. സതീശന്‍ എന്നിവര്‍ നന്ദിയും പറഞ്ഞു.

RANDOM NEWS

പട്ടയഭൂമികളിലെ രാജകീയ വൃക്ഷങ്ങള്‍: റവന്യൂ വകുപ്പ് പരിശോധന നടത്തും

കാസര്‍കോട് : ജില്ലയിലെ പട്ടയ ഭൂമികളില്‍ നിന്നും രാജകീയ വൃക്ഷങ്ങള്‍ നഷ്ടപ്പെട്ടുവോ എന്ന് റവന്യുവകുപ്പിന്റെ താലൂക്ക് തല സ്‌ക്വാഡുകള്‍ പരിശോധന …