Friday , August 6 2021
Breaking News

പാണത്തൂര്‍-ചെമ്പേരി, സുള്ള്യ-കല്ലപ്പള്ളി അതിര്‍ത്തികള്‍ അടച്ചിടും

കാസര്‍കോട് : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കര്‍ണാടകയുമായുള്ള പാണത്തൂര്‍ചെമ്പേരി അതിര്‍ത്തിയും സുള്ള്യകല്ലപ്പള്ളി അതിര്‍ത്തിയും അടച്ചിടാന്‍ പനത്തടി ഗ്രാമപഞ്ചായത്തിന്റെ അടിയന്തിര യോഗം തീരുമാനിച്ചു. കര്‍ണാടകയില്‍ നിന്ന് വരുന്നവര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്/കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ട് എന്നിവ ഹാജരാക്കണം. അതിര്‍ത്തിയില്‍ ആരോഗ്യവകുപ്പ്/പോലീസ് എന്നിവര്‍ സംയുക്ത പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കി. പ്രസിഡന്റ് പ്രസന്ന പ്രസാദിന്റെ അധ്യക്ഷതയിലണ് അടിയന്തിര യോഗം ചേര്‍ന്നത്. ആരാധനാലയങ്ങളി ആള്‍ക്കൂട്ടം കര്‍ശനമായി തടയാനും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു മാത്രമേ ചടങ്ങുകള്‍ നടത്താവൂ എന്നും നിര്‍ദേശം നല്‍കി.
കോളനികളില്‍ കോവിഡ് വ്യാപനം തടയുന്നതിന് ആശാവര്‍ക്കര്‍മാര്‍/ എസ്.സി/ എസ്.ടി പ്രമോട്ടര്‍ എന്നിവര്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തും. ലോക്ഡൗണ്‍ കാലത്ത് അവശ്യ സര്‍വ്വീസ് ആയി ജോലി ചെയ്യുന്നവര്‍ക്ക് ഭക്ഷണ ലഭ്യത ഉറപ്പ് വരുത്തുന്നതിന് പാണത്തൂര്‍ ജനകീയ ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിക്കും.
കച്ചവടക്കാര്‍ നിര്‍ബന്ധമായും രണ്ട് മാസ്‌കുകള്‍, കൈയ്യുറകള്‍ എന്നിവ ധരിക്കണം. കച്ചവടക്കാരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കാനും നടപടി എടുക്കും. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൈതാനങ്ങളില്‍ കുട്ടികള്‍ കളിക്കുന്നത് തടയാന്‍ പോലീസ് നടപടി സ്വീകരിക്കണം. അത്യാവശ്യ സാഹചര്യങ്ങള്‍ക്ക് രോഗികളെ കൊണ്ടുപോകാന്‍ വാഹന സൗകര്യം ഉറപ്പ് വരുത്തും. ജാഗ്രതാ സമതി പ്രവര്‍ത്തനം എല്ലാ വാര്‍ഡുകളിലും ഊര്‍ജ്ജിതപ്പെടുത്തും.

RANDOM NEWS

ഡിജിറ്റല്‍ ചലഞ്ചിലൂടെ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി അജാനൂര്‍

കാഞ്ഞങ്ങാട് : കോവിഡ് കാലത്ത് പഠനം ഓണ്‍ലൈനായപ്പോള്‍ ഡിജിറ്റല്‍ ചലഞ്ചിലൂടെ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വിതരണം …