Monday , May 16 2022
Breaking News

പിക്കപ്പ് വാന്‍ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ ഓട്ടോയിലിടിച്ച് ഓട്ടോ യാത്രക്കാരന്‍ മരിച്ചു

മുള്ളേരിയ : പിക്കപ്പ് വാന്‍ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ യാത്രക്കാരന്‍ മരിച്ചു. കാനത്തൂര്‍ പയര്‍പള്ളത്തെ പരേതനായ പക്കീരന്‍-നാരായണി ദമ്പതികളുടെ മകന്‍ വിജയന്‍ (44) ആണ് മര8ിച്ചത്. തിങ്കളാഴ്ച വൈകിട്ട് 5.15 ഓടെ ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍സംസ്ഥാന പാതയിലെ പൊവ്വലിലാണ് അപകടം. കാറ്ററിംഗ് സര്‍വ്വീസ് നടത്തുന്ന വിജയന്‍ ബോവിക്കാനത്ത് നിന്നും സാധനങ്ങള്‍ വാങ്ങി വരുന്നതിനിടെയാണ് അപകടം. പരിക്കേറ്റ വിജയനെ ആദ്യം ചെങ്കളയിലെ സഹകരണാശുപത്രിയിലും നില ഗുരുതരമായതിനാല്‍ പിന്നീട് മംഗ്‌ളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മ8രണം സംഭവിച്ചു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റിരുന്നു.

ഭാര്യ : അജിത. മക്കള്‍ : അഭിജിത്, ശിവജിത്, സഹോദരങ്ങള്‍ : ചന്ദ്രന്‍, ജാനകി, നിര്‍മ്മല, ശാരദ, ശ്യാമള, തങ്കമണി. പരേതരായ രാമുട്ടി, കൃഷ്ണന്‍, ബാലന്‍, നാരായണി.

RANDOM NEWS

സ്‌കൂള്‍ കുട്ടികളോട് അപമര്യാദയായ പെരുമാറ്റം: സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദ് ചെയ്യണമെന്ന് ബാലാവകാശ കമ്മീഷന്‍

കേരളത്തിലെ സ്വകാര്യ സ്റ്റേജ് കാര്യേജ് ബസ് ജീവനക്കാര്‍ കുട്ടികളോട് അപമര്യാദയായും വിവേചനപരമായും പെരുമാറിയാല്‍ ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദ് …