Saturday , January 29 2022
Breaking News

പിഞ്ചുകുഞ്ഞിനെ ഉറക്കിക്കിടത്തി മാതാവ് തീകൊളുത്തി മരിച്ചു

പെരിയ : അഞ്ചുമാസം പ്രായമുള്ള മകനെ ഉറക്കിക്കിടത്തി മാതാവ് തീ കൊളുത്തി മരിച്ചു. പെരിയ, നാലേക്ര, അള്ളൂറ്റണ്ടയിലെ ജയരാജന്റെ ഭാര്യ മാലിനി (38)യാണ് ജീവനൊടുക്കിയത്. ഇന്നലെ ഉച്ചയോടെ ഭര്‍തൃഗൃഹത്തിലാണ് സംഭവം. കുഞ്ഞിനെ ഉറക്കിക്കിടത്തിയ ശേഷം വീട്ടില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ഒഴിച്ചാണ് തീകൊളുത്തിയതെന്ന് പോലീസ് പറഞ്ഞു. വിവാഹം കഴിഞ്ഞ് ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജയരാജന്‍-മാലിനി ദമ്പതികള്‍ക്ക് ഒകു കുഞ്ഞുപിറന്നത്. കഴിഞ്ഞ ദിവസമാണ് കൂടാനത്തെ സ്വന്തം വീട്ടില്‍ നിന്ന് പ്രസവ ശുശ്രൂഷയ്ക്കു ഷേഷം മാലിനി ഭര്‍തൃവീട്ടിലെത്തിയത്. വിവരമറിഞ്ഞ് എത്തിയ ബേക്കല്‍ ഡി വൈ എസ് പി സി കെ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. കൂടാനത്തെ പരേതനായ ഗോപാലന്‍-കാര്‍ത്ത്യായനി ദമ്പതികളുടെ മകളാണ് മാലിനി. സഹോദരങ്ങള്‍ : മഞ്ജുഷ, മനോജ്.

RANDOM NEWS

കാസര്‍കോട്ട് മന്ത്രി ദേവര്‍കോവില്‍ ദേശീയപതാക ഉയര്‍ത്തിയത് തലകീഴായി

കാസര്‍കോട് : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാസര്‍കോട് പതാകി ഉയര്‍ത്തിയത് തലകീഴായി. സല്യൂട്ട് സ്വീകരിച്ച ശേഷമാണ് മന്ത്രിക്ക് …