കാസര്‍കോട് : ജില്ലയില്‍ ബുധനാഴ്ച ആര്‍ക്കും കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചിട്ടില്ല. ബുധനാഴ്ച 3741 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. വീടുകളില്‍ 3685 പേരും ആശുപത്രികളില്‍ 56 പേരും ആണ് നിരീക്ഷണത്തില്‍ ഉള്ളത്.. 3385 സാമ്പിളുകളാണ് ആകെ അയച്ചത്. 2575 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. 513 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട് .ബുധനാഴ്ച പുതിയതായി 5 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ച 146 പേരാണ് രോഗവിമുക്തരായിരിക്കുന്നത് . നിരീക്ഷണത്തിലുള്ള 929 പേര് നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു. നിലവില്‍ ജില്ലയില്‍ പോസിറ്റീവ് കേസുകള്‍ 26 പേരാണ് ഉള്ളത്. 85 % ആണ് ജില്ലയിലെ കൊറോണ രോഗ ബാധിതരുടെ റിക്കവറി റേറ്റ് : കൂടുതല്‍ വിവരങ്ങള്‍ക്ക് www.coronacotnrolksd.in സന്ദര്‍ശിക്കുക
ബുധനാഴ്ച ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ബാബു ഐ എ എസ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ സന്ദര്‍ശിച്ചു എപിഡെമിക് സെല്‍ ,കണ്ട്രോള് റൂം എന്നിവയുടെ പ്രവര്‍ത്തനം, കോവിഡ് 19 നിലവിലുള്ള സ്ഥിതിവിശേഷം വിലയിരുത്തി. വേനല്‍ മഴ പല സ്ഥലങ്ങളില്‍ പെയ്യുന്നതിനാല്‍ ഡെങ്കുപ്പനി വിവിധ പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രതാ ശുചികരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കണമെന്നും ജലക്ഷാമമുള്ളതിനാല്‍ വയറിളക്കരോഗങ്ങള്‍ക്ക് എതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.