Monday , June 27 2022
Breaking News

പെട്രോള്‍ കടം നല്‍കാത്തതിനെ ചൊല്ലി തര്‍ക്കം; പമ്പിനു നേരെ അക്രമം: ഉടമയുടെ സഹോദരന് പരിക്ക്‌

ഉളിയത്തടുക്ക : പെട്രോള്‍ കടം നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പമ്പിന് നേരെ അക്രമം. ഉടമയുടെ സഹോദരനെ അക്രമിച്ച് പമ്പിലെ ഓഫീസ് മുറി തകര്‍ത്തു. മധൂര്‍ പഞ്ചായത്തിലെ ഉളിയത്തടുക്കയില്‍ പി എ അബ്ദുല്‍ അസീസിന്റെ ഉടമസ്ഥതയിലുള്ള എ കെ സണ്‍സ് പെട്രോള്‍ പമ്പിലാണ് ആയുധങ്ങലുമായി എത്തിയ സംഘം അക്രമം നടത്തിയത്. പരിക്കേറ്റ ഹിദായത്ത് നഗറിലെ പി എം അബ്ദുല്‍സലാം (36)നെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. ഒട്ടേറെ കേസുകളിലെ പ്രതിയായ സാബിത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ ബൈക്കില്‍ പമ്പിലെത്തി പെട്രോള്‍ കടം ചോദിച്ചിരുന്നതായി സലാം പറഞ്ഞു.

എന്നാല്‍ ഇതു നല്‍കാന്‍ ജീവനക്കാരന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് പിറ്റേറ്റ് പമ്പിലെത്തിയ സാബിത്തിനോട് പമ്പുടമയുടെ സഹോദരനായ അബ്ദുല്‍സലാം ഇക്കാര്യത്തെ കുറിച്ച് ചോദിച്ചിരുന്നു. വൈകിട്ട് ആറുമണിയോടെ സാബിത്തിന്റെ സഹോദരന്‍ സുഹൃത്തുക്കള്‍ക്കൊപ്പമെത്തി അക്രമിച്ചു എന്നാല്‍ അബ്ദുല്‍സലാമിന്റെ മൊവിയെന്ന് പോലീസ് പറഞ്ഞു. ഇന്റര്‍ലോക്ക് കട്ട കൊണ്ടുള്ള അടിയേറ്റ് സലാമിന്റെ തലയ്ക്ക് മുറിവേറ്റു. ചെവിയ്ക്ക് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് കേള്‍വി ശക്തിയെ ബാധിച്ചതായി സലാം പറഞ്ഞു.

തന്നെ അക്രമിച്ചതിനു ശേഷം ഇന്നലെ പുലര്‍ച്ചെ സാബിത്തിന്റെ മറ്റൊരു സഹോദരന്റെ നേതൃത്വത്തിലെത്തിയ സംഘം പെട്രോള്‍ പമ്പിലെത്തി ഓഫീസിനു നേരെ അക്രമം നടത്തുകയായിരുന്നു. ഓഫീസിലെ ഫര്‍ണീച്ചറുകളും കംപ്യൂട്ടറുകളും ജനല്‍ചില്ലുകളും മറ്റും അടിച്ച് തകര്‍ത്തു. രണ്ടു ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അക്രമം നടത്തിയ രണ്ടു പേരെ പോലീസ് പിടികൂടിയിട്ടുണ്ട്.

പെട്രോള്‍ പമ്പിനു നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് രണ്ടു മുതല്‍ അഞ്ചുമണിവരെ ജില്ലയിലെ മുഴുവന്‍ പെട്രോള്‍ പമ്പുകളും അടച്ചിടുമെന്ന് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കെ മഞ്ജുനാഥ കാമത്ത് അറിയിച്ചു. അക്രമം നടത്തിയവരെ പോലീസ് ഉടന്‍ പിടികൂടണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

RANDOM NEWS

ഖാദി ദേശീയ വികാരം; പുതിയ ഡിസൈനില്‍ ഖാദി വസ്ത്രങ്ങള്‍ വിപണിയിലെത്തും – പി.ജയരാജന്‍

കാസര്‍കോട് : ഖാദിയെന്നത് ഒരു ദേശീയവികാരമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ . ഗവണ്‍മെന്റ് ഓഫീസുകളിലെ ജീവനക്കാര്‍ …