Friday , August 6 2021
Breaking News

പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവ്: എസ്.കെ.എസ്.എസ്.എഫ് കുമ്പള മേഖല പോസ്റ്റ് ഓഫിസ് മാര്‍ച്ച് നടത്തി

കുമ്പള: ദിനം പ്രതി വര്‍ദ്ധിച്ച് വരുന്ന പെട്രോള്‍ ഡീസല്‍ വില ജനങ്ങള്‍ക്കെതിരെയുളള നികുതി ഭീകരതയെന്ന് ജില്ലാ എസ്.കെ.എസ്.എസ്.എഫ് വൈ.പ്രസിഡണ്ട് മൂസ നിസാമി. അഭിപ്രായപ്പെട്ടു. മെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിനെതിരെ എസ്.കെ.എസ്.എസ്.എഫ് കുമ്പള മേഖല സംഘടിപ്പിച്ച പോസ്റ്റ് ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി പി.എച്ച് അസ്ഹരി അധ്യക്ഷത വഹിച്ചു. ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര മുഖ്യപ്രഭാഷണം നടത്തി മേഖല ജന.സെക്രട്ടറി റാസിഖ് ഹുദവി പേരാല്‍ സ്വാഗതവും പറഞ്ഞു. അസീസ് ആരിക്കാടി, ഷരീഫ്, ബിലാല്‍, ഫസല്‍, നാസര്‍, ഫിറോസ്, അബൂബക്കര്‍ സിദ്ധീഖ്, ഫലാഹ് ഫൈസി എന്നിവര്‍ സംസാരിച്ചു.

RANDOM NEWS

ഡിജിറ്റല്‍ ചലഞ്ചിലൂടെ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി അജാനൂര്‍

കാഞ്ഞങ്ങാട് : കോവിഡ് കാലത്ത് പഠനം ഓണ്‍ലൈനായപ്പോള്‍ ഡിജിറ്റല്‍ ചലഞ്ചിലൂടെ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വിതരണം …