Friday , August 6 2021
Breaking News

പേപ്പട്ടിയുടെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക് : കുട്ടിയുടെ വിരല്‍ നായ കടിച്ചെടുത്തു

കാഞ്ഞങ്ങാട് : പേപ്പട്ടിയുടെ കടിയേറ്റ് നാലുപേര്‍ക്ക് പരിക്കേറ്റു. ഒമ്പതുവയസുള്ള കുട്ടിയുടെ കൈവിരല്‍ നായ കടിച്ചെടുത്തു. സാരമായി പരിക്കേറ്റ കുട്ടിയെ മംഗ്‌ളൂരുവിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ പത്തുമണിയോടെ കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോര്‍ ഭാഗങ്ങളിലാണ് പേപ്പട്ടിയുടെ ആക്രമണമുണ്ടായത്. കൊവ്വല്‍ സ്റ്റോര്‍ ഭാഗങ്ങളിലാണ് പേപ്പട്ടിയുടെ ആക്രമണമുണ്ടായത്. കൊവ്വല്‍ സ്റ്റോറിലെ ശശിയുടെ മകന്‍ ദേവദര്‍ശിന്റെ (ഒമ്പത്) കൈവിരല്‍ ആണ് പേപ്പട്ടി കടിച്ചെടുത്തത്.

വീടിനു പുറത്ത് കളിച്ചുകൊണ്ടിരിക്കെയാണ് നായയുടെ അക്രമം. ആവിക്കര സ്വദേശി മന്‍സൂര്‍ (46), ചെറുവത്തൂരിലെ ലോഹിതാക്ഷന്‍ (45), ആവിക്കരയിലെ ഷാലുപ്രിയ (20) എന്നിവര്‍ക്കും പേപ്പട്ടിയുടെ കടിയേറ്റു. പുതിയകോട്ടയിലും രണ്ടുപേര്‍ക്ക് കടിയേറ്റതായി വിവരമുണ്ട്. കടിയേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാടും പരിസരപ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണ്.

RANDOM NEWS

ഡിജിറ്റല്‍ ചലഞ്ചിലൂടെ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി അജാനൂര്‍

കാഞ്ഞങ്ങാട് : കോവിഡ് കാലത്ത് പഠനം ഓണ്‍ലൈനായപ്പോള്‍ ഡിജിറ്റല്‍ ചലഞ്ചിലൂടെ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വിതരണം …