Friday , August 6 2021
Breaking News

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു : മലപ്പുറത്ത് 21കാരിയെ യുവാവ് കുത്തിക്കൊന്നു

പെരിന്തല്‍മണ്ണ: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. സഹോദരിക്കും അക്രമത്തില്‍ പരിക്കേറ്റു. എളാട് സ്വദേശി ദ്യശ്യ ആണ് മരിച്ചത്. 21 വയസ്സുണ്ട്. പ്രതി വിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരിക്കും കുത്തേറ്റു. അവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീടിന്റെ രണ്ടാം നിലയിലുള്ള മുറിയില്‍ കയറിയാണ് വിനീഷ് ആക്രമണം നടത്തിയത്. കുട്ടികളുടെ അച്ഛന്റെ കട ഇന്നലെ കത്തിയിരുന്നു . ഇതിന് പിന്നിലും പ്രതിയാണെന്നാണ് പൊലീസ് കരുതുന്നത്. രാത്രിയാണ് കട കത്തിയത്. രാവിലെയാണ് പെണ്‍കുട്ടിയെ വിനീഷ് വീട്ടില്‍ കയറി കുത്തിയത്. പ്രതിയെ കുന്നക്കാവ് വെച്ച് നാട്ടുകാര്‍ ഓടിച്ച് പിടികൂടിയാണ് പൊലീസില്‍ ഏല്‍പ്പിച്ചത്.

RANDOM NEWS

സംസ്ഥാനത്ത് 22,414 പേര്‍ക്ക് കോവിഡ് : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37: മരണം 108

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് …