Friday , August 6 2021
Breaking News

പ്രതീകാത്മക ബന്ദ് : ചെറുവത്തൂരില്‍ 10 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

ചെറുവത്തൂര്‍ : ഇന്ധനവിലയില്‍ പ്രതിഷേധിച്ച് പ്രതീകാത്മക ബന്ദ് നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തു. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം ചെറുവത്തൂര്‍ ദേശീയ പാതയില്‍ വാഹന ഗതാഗതം തടസ്സപ്പെടുത്തി പ്രതീകാന്മക ബന്ദ് നടത്തിയത്. വാഹന ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് പത്ത് പേര്‍ക്കെതിരെ കേസെടുത്തത്. സമരം ഉദ്ഘാടനം ചെയ്ത ഡി സി സി ജനറല്‍ സെക്രട്ടറി കെ വി സുധാകരന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സത്യനാഥന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ പി ശ്രീജ, എം വി ജയശ്രീ തുടങ്ങിയ പത്തു പേര്‍ക്കെതിരെയാണ് കേസ്.

RANDOM NEWS

ഡിജിറ്റല്‍ ചലഞ്ചിലൂടെ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി അജാനൂര്‍

കാഞ്ഞങ്ങാട് : കോവിഡ് കാലത്ത് പഠനം ഓണ്‍ലൈനായപ്പോള്‍ ഡിജിറ്റല്‍ ചലഞ്ചിലൂടെ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വിതരണം …