Friday , August 6 2021
Breaking News

പ്രവാസി സംഘം പോസ്റ്റ് ഓഫീസ് ധര്‍ണ നടത്തി

കാഞ്ഞങ്ങാട്: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടും പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ചും കേരള പ്രവാസി സംഘം അജാനൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അജാനൂര്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. സിപിഎം ജില്ലാ കമ്മിറ്റി അംഗം എം. പൊക്ലന്‍ ഉദ്ഘാടനം ചെയ്തു. എ.വി. ബാലന്‍ അധ്യക്ഷത വഹിച്ചു. ഏരിയാ പ്രസിഡന്റ് കെ.വി. സുരേന്ദ്രന്‍, പഞ്ചായത്ത് അംഗം എം. ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. പി. രാഘവന്‍, ബി. രാഘവന്‍, ഷെറീഫ്, ഗഫൂര്‍, രവി എന്നിവര്‍ നേതൃത്വം നല്‍കി.

RANDOM NEWS

ഡിജിറ്റല്‍ ചലഞ്ചിലൂടെ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി അജാനൂര്‍

കാഞ്ഞങ്ങാട് : കോവിഡ് കാലത്ത് പഠനം ഓണ്‍ലൈനായപ്പോള്‍ ഡിജിറ്റല്‍ ചലഞ്ചിലൂടെ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വിതരണം …