Friday , June 18 2021
Breaking News

പ്രവാസി സമൂഹത്തോട് നീതി പുലര്‍ത്താത്ത പിണറായി സര്‍ക്കാരിനെതിരെ പ്രവാസി സമൂഹം വിധി എഴുതണം

ദുബായ് പ്രവാസികളെ നന്മക്ക് എന്ന് പറഞ്ഞി ലോക കേരള സഭ ഉണ്ടാക്കി കോടികള്‍ ധൂര്‍ത്തടിക്കുകയും കോവിഡ് സമയത് ആശ്വാസം നല്‍കുന്നതിന് പകരം പ്രവാസികളെ അപമാനിക്കുകയും
കോവിഡ് കാലത്ത് പോലും പ്രവാസി സമൂഹത്തോട് നീതി പുലര്‍ത്താത്ത പിണറായി സര്‍ക്കാരിനെതിരെ പ്രവാസി സമൂഹം വിധി എഴുതണം എന്ന് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി അഭ്യര്‍ത്ഥിച്ചു

കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങി നിര്‍ത്തുന്നതില്‍ മികച്ച പങ്ക് വഹിക്കുന്ന പ്രവാസി സമൂഹത്തെ വാഗ്ദാനങ്ങള്‍ മാത്‌റം നല്‍കി വഞ്ചിക്കുകയും പ്രവാസികളെ മരണത്തിന്റെ വ്യാപാരികളായി ചിത്രീകരിച്ച് കൊണ്ട് അവഹേളിക്കുകയും ചെയ്ത് ഇടത് സര്‍ക്കാരിനെ ഭരണത്തില്‍ നിന്ന് തൂത്തെറിയാന്‍ ഈ വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നും
സാമ്പത്തുക മാന്ദ്യത്തില്‍ പെട്ടപ്പോള്‍ 6 മാസത്തെ ശമ്പളം
നല്കുമെന്ന ഉള്‍പ്പെടെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി ഒന്ന് പോലും പാലിക്കാന്‍ കേരളം സര്‍ക്കാരിന്ന് ആയില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍ ഉല്‍ഘടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ദുബായില്‍ നടന്ന യോഗം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായ സുബൈര്‍ അബ്ദുല്ല, മുനീഫ് ബദിയടുക്ക, ഷാഫി ചെര്‍ക്കള, സഫ്‌വാന്‍ അണങ്കൂര്‍ എന്നവര്‍ സംസാരിച്ചു.

ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം ഭാരവാഹികളായ അബ്ദുല്ല ബെളിഞ്ചം, കരീം മൊഗര്‍ , എം എസ ഹമീദ്, സുഹൈല്‍ കോപ്പ, ഉപ്പി കല്ലകൈ, റഹ്മാന്‍ പടിഞ്ഞാറും സജീവമായി നാട്ടില്‍ ഇലക്ഷന്‍ പ്രചാരണ രംഗത്തുണ്ട്.

യോഗത്തില്‍ ദുബായ് കെ എന്‍ സി സി കാസറഗോഡ് മണ്ഡലം ആക്ടിങ് ജനറല്‍ സെക്രട്ടറി സിദ്ദിഖ് ചൗക്കി സ്വാഗതവും ട്രെഷര്‍ സത്താര്‍ ആലമ്പാടി നന്ദിയും പറഞ്ഞു.

RANDOM NEWS

യു.എ.ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന് പുതിയ ഭാരവാഹികള്‍

ദുബൈ: ദുബൈ: യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര ഭരണ സമിതിയുടെ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളായി എ.പി. അബ്ദുസ്സമദ് …