Sunday , November 28 2021
Breaking News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

കാസര്‍കോട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 20 വര്‍ഷം കഠിനതടവും ഒരു ലക്ഷ8ം രൂപ പിഴയും കോടതി വിധിച്ചു. പനത്തടി കോളിച്ചാലിലെ കെ ബി ജയരാജനെ (29)യാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി ഒന്ന് ജഡ്ജ് എ വി ഉണ്ണികൃഷ്ണന്‍ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറു8മാസം കൂടി അധിക തടവ് അനുഭവിക്കണം.

2015 ഏപ്രില്‍ 12 ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പനത്തടി മൈലാട്ടി എന്ന സ്ഥലത്ത് താമസിക്കുന്ന 13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. അന്നത്തെ വെള്ളരിക്കുണ്ട് ഇന്‍സ്‌പെക്ടറായിരുന്ന ടി പി സുമേഷാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ട് അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.

RANDOM NEWS

കാസര്‍കോട് ജില്ലാ ജയിലിന് അഞ്ച് ഏക്കര്‍ സ്ഥലം ലഭ്യമാക്കണം: ജില്ലാ വികസന സമിതിയോഗം

കാസര്‍കോട് : കാസര്‍കോട് ജില്ലാ ജയിലിന് ഉദുമ സ്പിന്നിങ്ങ് മില്ലിനോടു ചേര്‍ന്ന കെ.എസ്.ഐ.ഡി.സിയുടെ കൈവശം ഉള്ള 13 ഏക്കറില്‍ നിന്ന് …