Thursday , May 6 2021
Breaking News

പ്രാര്‍ത്ഥനകള്‍ വിഫലം : കുളിക്കുന്നതിനിടെ കടലില്‍ കാണാതായ അജ്മലിന്റെ മൃതദേഹം കണ്ടെത്തി

കാഞ്ഞങ്ങാട് : പ്രാര്‍ത്ഥനകള്‍ വിഫലമായി. ബല്ലാകടപ്പുറം മീനാപ്പീസില്‍ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ കടലില്‍ കാണാതായ പതിനാലുകാരന്റെ മൃതദേഹം കണ്ടെത്തി. വടകരമുക്കിലെ അക്കരമ്മല്‍ സ്‌കറിയ്യയുടെ മകന്‍ അജ്മലിന്റെ
മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്ന് 200 മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. അജനൂര്‍ ക്രസ്ന്റ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അജ്മല്‍.

വ്യാഴാഴ്ച വൈകുന്നേരമാണ് അജ്മലിനെ കടലില്‍ കാണാതായത്. സുഹൃത്തുക്കളായ മറ്റു അഞ്ചുപേര്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് അജ്മല്‍ ഒഴുക്കില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സും നൂറുകണക്കിന് യുവാക്കളും അജ്മലിനായി തിരച്ചില്‍ നടത്തി വരുന്നതിനിടെയാണ് വെള്ളിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്.

RANDOM NEWS

വയോജനങ്ങള്‍ക്കായി കോവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌ക്ക് 6ന് തുറക്കും

കാസര്‍കോട് : ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വയോജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന് വിവിധ പദ്ധതികളൊരുക്കി സാമൂഹ്യനീതി വകുപ്പ്. വയോജനങ്ങള്‍ക്ക് …