ബേക്കല്‍ : ഫര്‍ണച്ചര്‍ നിര്‍മ്മാണ യൂണിറ്റ് കത്തി നശിച്ച് ലക്ഷങ്ങളുടെ നഷ്ടം. എരോല്‍ വടക്കേക്കര മധു ആചാരിയുടെ പനയാല്‍ കുന്നൂച്ചിയിലെ സ്ഥാപനമാണ് ശനിയാഴ്ച പുലര്‍ച്ചെ കത്തി നശിച്ചത്. പുലര്‍ച്ചെ പത്രകെട്ടുമായി പോകുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് സ്ഥാപനത്തില്‍ ത പടരുന്നത് കണ്ടത്. അവര്‍ തന്നെ ഫയര്‍ഫോഴ്സിനെയും തൊട്ടടുത്ത വട്ടുകാരേയും അറിയിക്കുകയായിരുന്നു. കാഞ്ഞങ്ങാട് നിന്നും സീനിയര്‍ ഫയര്‍ ആന്റ് റെസ്ക്യൂ ഓഫസര്‍ വി സുധഷിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേന എത്തി രണ്ടു മണിക്കൂറോളം പ്രവര്‍ത്തിച്ചാണ് തീ പൂര്‍ണ്ണമായും അണച്ചത്. പണി പൂര്‍ത്തിയാക്കിയ നിരവധി വാതിലുകള്‍, ജനല്പാളികള്, മെഷിനറികള്‍ എന്നിവ പൂര്‍ണ്ണമായും കത്തി നശിച്ചു. പതിനഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വിവരമറിഞ്ഞ് ബേക്കല്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.
