Thursday , May 6 2021
Breaking News

ഫ്രൂട്‌സ് കടയുടെ സീലിംഗ് തുരന്ന് 20000 രൂപ കവര്‍ന്നു: പോലീസ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട് : ഫ്രൂട്‌സ് കടയുടെ സീലിംഗ് തുരന്ന് അകത്തു കയറി മോഷ്ടാക്കള്‍ മേശവലിപ്പില്‍ സൂക്ഷിച്ച 20000 രൂപ കവര്‍ന്നു. സലാമിന്റെ ഉടമസ്ഥതയിലുള്ള കാസര്‍കോട് പഴയ ബസ് സ്റ്റാന്റിലെ യു കെ 2 ഫ്രൂട്ട്‌സ് കടയിലാണ് കവര്‍ച്ച നടന്നത്. മേല്‍ക്കൂരയുടെ താഴെയുള്ള ഷീറ്റ് തുരന്ന് അകത്ത് കയറി മോഷ്ടാക്കള്‍ മേശവലിപ്പ് കുത്തിത്തുറന്നാണ് പണം കവര്‍ന്നത്. തിങ്കളാഴ്ച രാവിലെ കട തുറക്കാനെത്തിയവരാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

RANDOM NEWS

വയോജനങ്ങള്‍ക്കായി കോവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌ക്ക് 6ന് തുറക്കും

കാസര്‍കോട് : ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വയോജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന് വിവിധ പദ്ധതികളൊരുക്കി സാമൂഹ്യനീതി വകുപ്പ്. വയോജനങ്ങള്‍ക്ക് …