കാഞ്ഞങ്ങാട് : ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒരു വയസുകാരി മരിച്ചു. ഓട്ടോ ഡ്രൈവര്‍ കൊട്ടോടി കൂരംകയയിലെ മിഥുന് ഫിലിപ്പ്-അഞ്ജു ദമ്പതികളുടെ മകള്‍ റിയയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. അടുക്കള ഭാഗത്തുണ്ടായ വെള്ളം നിറച്ച ബക്കറ്റിലേക്കാണ് വീണത്. അഞ്ജു ഈ സമയത്ത് അലക്കാനായി പുഴയിലേക്ക് പോയതായിരുന്നു. വീട്ടിലുണ്ടായിരുന്ന കുഞ്ഞ് അടുക്കളയിലേക്ക് പോകുന്നത് കണ്ടിരുന്നില്ല. മഞ്ജു തിരിച്ചെമ്പോഴേക്കും കുഞ്ഞ് ബക്കറ്റില്‍ തലകുത്തി വീണുകിടക്കുന്നതാണ് കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സഹോദരങ്ങള്‍ : റയാന്, ഇവാന്.
