Saturday , October 16 2021
Breaking News

ബസ് ഡ്രൈവര്‍ വീട്ടിനകത്ത് തൂങ്ങി മരിച്ചനിലയില്‍

ബദിയഡുക്ക : ബസ് ഡ്രൈവറെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബദിയഡുക്ക മൂക്കംപാറയിലെ രാജേഷ് (35) ആണ് മരിച്ചത്. കാസര്‍കോട് തലപ്പാടി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന അസീസ് ബസില്‍ ഡ്രൈവറാണ്. ഇന്നലെ വൈകിട്ട് നാലരയോടെ വീടിനകത്ത് രാജേഷിനെ തൂങ്ങിയ നിലയില്‍ ബന്ധുവായ ഒരു പെണ്‍കുട്ടിയാണ് കണ്ടത്. അയല്‍വാസികളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് കയര്‍ മുറിച്ചു മാറ്റി ബദിയഡുക്കയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പരേതനായ നാണുവിന്റെയും രോഹിണിയുടെയും ഏകമകനാണ് മരിച്ച രാജേഷ്.

RANDOM NEWS

ജോലിക്ക് പോയ പെയിന്റിംഗ് തൊഴിലാളി പുഴയില്‍ മരിച്ച നിലയില്‍

കാസര്‍കോട് : ജോലിക്ക് പോയ പെയിന്റിംഗ് തൊഴിലാളിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മായിപ്പാടിയിലെ പരേതരായ കൃഷ്ണന്റെയും ലക്ഷ്മിയുടെയും മകന്‍ …