കാസര്‍കോട് : ബാങ്ക് ജീവനക്കാരായ നാലുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബാങ്ക് താല്‍ക്കാലികമായി അടച്ചു. ചെമ്മനാട് പഞ്ചായത്ത് പരിധിയിലെ ഒരു ബാങ്കിലെ നാലു ജീവനക്കാര്‍ക്കാണ് കോവിഡ്10 സ്ഥിരീകരിച്ചത്. ് ജുലൈ 25 ന് ശേഷം ബാങ്കില്‍ എത്തി ഇടപാട് നടത്തിയവര്‍ നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്കി. കുറച്ചു ദിവസത്തേക്ക് ബാങ്ക് അടച്ചിടാനാണ് തീരുമാനം. ബാങ്ക് ജീവനക്കാര്‍ക്ക് എവിടെ നിന്നാണ് കോവിഡ് പകര്‍ന്നതെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിട്ടില്ല.
