Sunday , November 28 2021
Breaking News

ബിഗ് ബ്രദര്‍ അഥവാ വല്ല്യേട്ടന്‍

ഈ പതിറ്റാണ്ടിലെ ആദ്യ മോഹന്‍ലാല്‍ ചിത്രം എന്ന നിലയില്‍ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ചിത്രമാണ് സിദ്ദീഖ് സംവിധാനം ചെയ്ത ബിഗ് ബ്രദര്‍. സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ കുടുംബബന്ധങ്ങളിലൂന്നിയുള്ള ത്രില്ലര്‍ ചിത്രമാണിത്. കുടുംബത്തിന് വേണ്ടി ചെറുപ്പത്തില്‍ തന്നെ കൊലപാതകിയായി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട സച്ചിദാനന്ദനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. മാന്യമായി പെരുമാറുന്ന ഒരു തടവുപുള്ളിയാണ് ചിത്രത്തില്‍ സച്ചിദാനന്ദന്‍. എന്നിരുന്നാലും അകാരണമായി
അയാളുടെ ശിക്ഷ 24 വര്‍ഷം നീട്ടിക്കൊണ്ടു പോകുന്നു. അതിനുള്ളിലേക്ക് കഥ കടക്കുന്നതോടെ സച്ചിദാനന്ദന്റെ ഭൂതകാലത്തിലേക്ക് വെളിച്ചം വീശുന്നു.
ഷോഷാങ് റിഡംപ്ഷന്‍ എന്ന ഹോളിവുഡ് ചിത്രത്തിലേതിന് സമാനമായി ആയുസ്സിന്റെ ഒരു വലിയ പങ്കും ജയിലില്‍ ചെലവഴിച്ച സച്ചിദാനന്ദന് പുറംലോകവുമായി പൊരുത്തപ്പെടാനാകുന്നില്ല. സഹോദരന്‍ മനുവിന്റെ ശക്തമായ ഇടപെടല്‍ മൂലം ജയില്‍ മോചിതനായി വീട്ടിലെത്തിയ സച്ചിദാനന്ദന്‍ തുടക്കത്തില്‍ കടുത്ത മാനസിക വിഷമമാണ് അനുഭവിക്കുന്നത്.
പ്രശ്നങ്ങളെ അതിജീവിച്ച് പുറംലോകവുമായി പൊരുത്തപ്പെടുന്ന സച്ചിദാനന്ദന്‍ സ്വസ്ഥമായ ജീവിതമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ അയാളുടെ കുടുംബത്തെ ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവങ്ങള്‍ സച്ചിദാനന്ദന്റെ ജീവിതത്തെ കീഴ്മേല്‍ മറിക്കുന്നു. ആരാധകരെ തൃപ്തിപ്പെടുത്തുന്ന സംഘട്ടന രംഗങ്ങളും സംഭാഷണങ്ങളുമാണ് ചിത്രത്തി
ന്റെ പ്രധാന ആകര്‍ഷണം. സ്റ്റണ്ട് മാസ്റ്റര്‍ സില്‍വയാണ് സംഘട്ടന രംഗങ്ങളുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കുടുംബ കഥയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ത്രില്ലറായതിനാല്‍ എല്ലാതരത്തിലുള്ള പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന ചേരുവകള്‍ സംവിധായകന്‍ ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. ദീപക് ദേവിന്റെ സംഗീതവും ജീത്തു ദാമോദറിന്റെ ഛായാഗ്രഹണവുമെല്ലാം കഥാപശ്ചാത്തലത്തോട് ചേര്‍ന്ന് നില്‍ക്കുന്നു.

ബോളിവുഡ് താരം അര്‍ബാസ് ഖാന്‍ ആദ്യമായി മലയാളത്തില്‍ അരങ്ങേറ്റം കുറിയ്ക്കുന്ന ചിത്രമെന്ന നിലയിലും ബിഗ് ബ്രദര്‍ വാര്‍ത്തകളിലിടം നേടിയിരുന്നു. മയക്കു മരുന്നു മാഫിയയിലെ അംഗങ്ങളെ എന്‍കൗണ്ടറിലൂടെ കൊന്നൊടുക്കുന്ന വേദാന്തം ഐ.പി.എസ് എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് ചിത്രത്തില്‍ അര്‍ബാസ് ഖാന്‍ അവതരിപ്പിക്കുന്നത്.
സര്‍ജാനോ ഖാലിദ്, സിദ്ദീഖ്, ഹണി റോസ്, അനൂപ് മേനോന്‍, വിഷ്ണു ഉണ്ണികൃഷണന്‍, ഇര്‍ഷാദ്, ടിനി ടോം എന്നിവരും അവരുടെ വേഷങ്ങള്‍ ഭംഗിയാക്കി.

RANDOM NEWS

നിങ്ങളുടെ 30 സെക്കന്റ് നീണ്ട ലൈംഗിക സംതൃപ്തിക്കുവേണ്ടിയല്ല ഞാന്‍’ തുറന്നടിച്ച് അപര്‍ണ നായര്‍

ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അശ്ലീല കമന്റുമായി വന്നയാള്‍ക്ക് ചുട്ടമറുപടി നല്‍കി നടി അപര്‍ണാ നായര്‍. വ്യക്തിയുടെ പേരും പ്രൊഫൈലും പരസ്യമായി വെളിപ്പെടുത്തിക്കൊണ്ടാണ് …