Monday , June 27 2022
Breaking News

ബിജെപി അംഗങ്ങള്‍ സ്റ്റാന്റിംഗ് കമ്മിറ്റി അംഗത്വം രാജി വെക്കും.

കാസര്‍കോട് : കുമ്പള ഗ്രാമ പഞ്ചായത്തിലെ ബിജെപിയുടെ 9 അംഗങ്ങളും 2 സ്റ്റാന്റിംഗ് കമ്മിറ്റികളുടെ അദ്ധ്യക്ഷ സ്ഥാനവും സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗത്വവും രാജി വെക്കുമെന്ന് ബിജെപി കാസര്‍ഗോഡ് ജില്ലാ അദ്ധ്യക്ഷന്‍ അറിയിച്ചു. ബിജെപി കാസര്‍ഗോഡ് ജില്ലാ കോര്‍ കമ്മിറ്റിയുടേയും സംസ്ഥാന നേതൃത്വത്തിന്റെയും തീരുമാനപ്രകാരമാണ് രാജി.

ബിജെപി കാസര്‍ഗോഡ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, മേഖല ജനറല്‍ സെക്രട്ടറി സുരേഷ് കുമാര്‍ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ. വേലായുധന്‍, വിജയ കുമാര്‍ റൈ, ബിജെപി കുമ്പള മണ്ഡലം പ്രസിഡന്റ് സുനില്‍ കുമാര്‍ ടിസി, കുമ്പള ഏരിയ കമ്മിറ്റി പ്രസിഡന്റുമാരായ പ്രദീപ് കുമാര്‍ ആരിക്കാടി, സുജിത്ത് റൈ, കുമ്പള പഞ്ചായത്തിലെ ബിജെപി ജനപ്രതിനിധികള്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

RANDOM NEWS

ഖാദി ദേശീയ വികാരം; പുതിയ ഡിസൈനില്‍ ഖാദി വസ്ത്രങ്ങള്‍ വിപണിയിലെത്തും – പി.ജയരാജന്‍

കാസര്‍കോട് : ഖാദിയെന്നത് ഒരു ദേശീയവികാരമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ . ഗവണ്‍മെന്റ് ഓഫീസുകളിലെ ജീവനക്കാര്‍ …