Friday , August 6 2021
Breaking News

ബിജെപി നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കം പ്രതിരോധിക്കും : അഡ്വ. കെ. പ്രകാശ് ബാബു

കാസര്‍കോട് : ബിജെപി നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനും പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുമുള്ള പിണറായി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രാഷ് ട്രീയപരമായും നിയമപരമായും പ്രതിരോധം തീര്‍ക്കുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. പ്രകാശ് ബാബു പറഞ്ഞു. ബിജെപി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സത്യാഗ്രഹത്തിന്റെ ജില്ലാ തല ഉദ്ഘാടനം കാസര്‍ഗോഡ് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

കൊടകര കേസില്‍ ആദ്യഘട്ട അന്വേഷണം നടത്തിയ പോലീസ് സംഘത്തിനു എല്ലാ പിന്തുണയും ബിജെപി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അന്വേഷണം അട്ടിമറിക്കപ്പെടുകയായിരുന്നു. എ.കെ.ജി. സെന്ററില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം അന്വേഷണം നടത്താനാണ് പോലീസ് സംഘത്തിന്റെ നീക്കമെങ്കില്‍ അതിനെ ബിജെപി എതിര്‍ക്കും. അന്വേഷണം ഒരു മാസം പിന്നിടുമ്പോള്‍ ഒരു ബിജെപി നേതാവിനെ പോലും കേസില്‍ അറസ്റ്റ് ചെയ്യാന്‍ പിണറായി കൈയ്യാളുന്ന ആഭ്യന്തരവകുപ്പിനു സാധിച്ചിട്ടില്ല.ഇപ്പോള്‍ സംസ്ഥാന അദ്ധ്യക്ഷന്റെ മകനെ വേട്ടയാടാനാണ് പോലീസ് ശ്രമിക്കുന്നത്. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട പണത്തിന്റെ സ്രോതസ് തെളിയിക്കുന്ന രേഖകള്‍ പരാതിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചതോടെ പോലീസ് മെനഞ്ഞുണ്ടാക്കിയ കഥകളൊക്കെ പൊള്ളയാണെന്നു തെളിഞ്ഞിരിക്കുന്നു. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് കളവ് ചെയ്യപ്പെട്ട പണത്തെ ബിജെപിയുമായി ബന്ധപ്പെടുത്തുന്നതെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം.

പണം വാങ്ങിയാണ് മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍ വലിച്ചതെന്ന് കെ. സുന്ദര മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ബിജെപി നേതാക്കളെ മാത്രമാണ് പ്രതി ചേര്‍ത്തത്. പണം വാങ്ങിയ ആളും ശിക്ഷാര്‍ഹമായ കുറ്റമാണ് ചെയ്തതെങ്കിലും പ്രതി ചേര്‍ക്കപ്പെട്ടില്ല എന്നത് ഗൂഢാലോചനയുടെ തെളിവാണ്. ഇതിലും വലിയ വെല്ലുവിളികള്‍ അതിജീവിച്ചാണ് ബിജെപി വളര്‍ന്നതെന്നും ഇത്തരം കള്ളക്കേസുകള്‍ കൊണ്ട് ബിജെപിയെ തകര്‍ക്കാന്‍ പിണറായി വിജയനും സി.പി.എമ്മിനും സാധിക്കില്ലെന്നും പ്രകാശ് ബാബു കൂട്ടിച്ചേര്‍ത്തു.

ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ. വി ബാലകൃഷ്ണ ഷെട്ടി, പി. രമേശ്, മേഖല വൈസ് പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സദാനന്ദ റൈ, ജില്ലാ സെക്രട്ടറിമാരായ സവിത ടീച്ചര്‍, എന്‍. സതീഷ്, മനുലാല്‍ മേലത്ത്, വിജയകുമാര്‍ റൈ, ജില്ലാ ട്രഷറര്‍ ജി. ചന്ദ്രന്‍, ജില്ലാ സെല്‍ കോഓര്‍ഡിനേറ്റര്‍ എന്‍. ബാബുരാജ്, ബിജെപി കാസര്‍ഗോഡ് മണ്ഡലം പ്രസിഡന്റ് ഹരീഷ് നാരമ്പാടി, മണ്ഡലം ജനറല്‍ സെക്രട്ടറി പി. ആര്‍ സുനില്‍, എന്നിവര്‍ നേതൃത്വം നല്‍കി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ. വേലായുധന്‍ സ്വാഗതവും സുധാമ ഗോസാഡ നന്ദിയും പറഞ്ഞു.

RANDOM NEWS

ഡിജിറ്റല്‍ ചലഞ്ചിലൂടെ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി അജാനൂര്‍

കാഞ്ഞങ്ങാട് : കോവിഡ് കാലത്ത് പഠനം ഓണ്‍ലൈനായപ്പോള്‍ ഡിജിറ്റല്‍ ചലഞ്ചിലൂടെ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വിതരണം …