Saturday , October 16 2021
Breaking News

ബീച്ചുകളില്‍ കര്‍ശന നിരീക്ഷണം; ഷാര്‍ജയില്‍ കൂടുതല്‍ ഗാര്‍ഡുമാര്‍

ഷാര്‍ജ : ബീച്ചുകളില്‍ തിരക്കേറിയതോടെ നിരീക്ഷണവും സുരക്ഷാസന്നാഹങ്ങളും ശക്തമാക്കി.ജീവന്‍രക്ഷാ ഉപകരണങ്ങള്‍, വാഹനങ്ങള്‍ എന്നിവയോടെ 58 ലൈഫ് ഗാര്‍ഡുമാരെ കൂടി വിന്യസിക്കുകയും 17 റെസ്‌ക്യൂ പ്ലാറ്റ്‌ഫോമുകള്‍ ഒരുക്കുകയും ചെയ്തു. എട്ടെണ്ണംകൂടി പൂര്‍ത്തിയാകുകയാണ്.

കടലില്‍ ഇറങ്ങുന്നവര്‍ക്കായി പ്രത്യേക മേഖലകള്‍ തിരിക്കുകയും മുന്നരിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ ബീച്ചുകളില്‍ അടുത്തിടെയുണ്ടായ മുങ്ങി മരണങ്ങള്‍ കൂടി കണക്കിലെടുത്താണിത്. വേനല്‍ ശക്തമായതോടെ പ്രവൃത്തി ദിവസങ്ങളിലടക്കം ബീച്ചുകളില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്നു.
തീരദേശ മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയതിനെ തുടര്‍ന്ന് ഈ വര്‍ഷം മുങ്ങി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റി ഡയരക്ടര്‍ ഖാലിദ് ബിന്‍ ഫലാഹ് അല്‍ സുവൈദി പറഞ്ഞു. മാര്‍ഗ നിര്‍ദ്ദേശങ്ങളടങ്ങിയ കൈപുസ്തകങ്ങള്‍ വിവിധ മേഖലകളില്‍ വിതരണം ചെയ്തു. സുഹൃത്തുക്കളോടൊപ്പം അശ്രദ്ധമായി കടലില്‍ ഇറങ്ങുന്നതു പലപ്പോഴും അപകടകാരണമാകുന്നു.

RANDOM NEWS

യുവ ബിസിനസ് സംരംഭകന്‍ ഡോക്ടര്‍ അബൂബക്കര്‍ കുറ്റിക്കോലിന് യുഎഇ ഗോള്‍ഡന്‍ വിസ

അബൂദാബി : യുഎഇ യിലെ യുവ ബിസനസ് സംരംഭകനും, സൈഫ് ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ മാനേജിങ് ഡയറകടരും, സാമൂഹ്യ …