Saturday , February 27 2021
Breaking News

ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലയാിരുന്ന കീഴൂര്‍ സ്വദേശിയായ യുവാവ് മരിച്ചു

കാസര്‍കോട് : ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കീഴൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. കീഴൂര്‍ കടപ്പുറത്തെ ദാസന്‍-ശാരദ ദമ്പതികളുടെ മകന്‍ ഷാജി ഡി (29)യാണ് മരിച്ചത്. കഴിഞ്ഞ മാസം 18ന് വൈകിട്ട് ചെമ്മനാട് ജംഗ്ഷനില്‍ വെച്ച് ഷാജി സഞ്ചരിച്ച ബൈക്കില്‍ മറ്റൊരു ബൈക്കിടിച്ചായിരുന്നു അപകടം. തലക്ക് ഗുരുതരമായി പരിക്കേറ്റ ഷാജിയെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ചികിത്സക്ക് പത്തു ലക്ഷം രൂപയോളം ചെലവായി. ചികിത്സക്ക് പണമില്ലാത്തതിനാല്‍ പിന്നീട് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചതായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ തിങ്കളാഴ്ച രാത്രിയോടെ മരണപ്പെടുകയായിരുന്നു.

സഹോദരങ്ങള്‍ : ദിനേശന്‍, ശാലിനി, നിഷ.

RANDOM NEWS

തെരഞ്ഞെടുപ്പ് ചെലവുകള്‍: അഞ്ച് ഫ്‌ളൈയിങ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു

കാസര്‍കോട് : നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിന് അഞ്ച് ഫ്‌ളൈയിങ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു. സീനിയര്‍ എക്‌സിക്യുട്ടീവ് …