ബേഡകം : ബൈക്കില്‍ കടത്തിയ എം ഡി എം എയുമായി മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ബേഡകം വലിയപാറ കാമലംവളപ്പില് കണ്ണന് (20), കുണ്ടംകുഴി വേളാഴി മുതിരങ്ങാനത്തെ കെ പി അഖിലേഷ് (20), കുണ്ടംകുഴി മരുതടുക്കത്തെ എസ് കെ സിദ്ദാര്‍ത്ഥ് (21) എന്നിവരെയാണ് ബേഡകം ഇന്‍സ്പെക്ടര്‍ ടി ദാമോദരന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മൂന്നാംകടവ് കൈരളിപ്പാറ റോഡില്‍ വാഹന പരിശോധന നടത്തുകയായിരുന്നു പോലീസ് സംഘം. ഇതിനിടെ ഒരേ ബൈക്കിലെത്തിയ മൂന്നുപേരെയും തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയിലാണ് 320 ഗ്രാം മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയത്. മേല്‍പറമ്പ് സ്വദേശിയായ ഒരാളാണ് മയക്കുമരുന്ന് കൈമാറിയതെന്നാണ് യുവാക്കള്‍ പോലീസിനോട് പറഞ്ഞത്. പ്രസ്തുത ആളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. പോലീസ് സംഘത്തില്‍ ഷിബു എം ഫിലിപ്പ്, പ്രദീപ്കുമാര്‍, മനുരാജ്, പ്രശാന്ത്, ഡ്രൈവര്‍ വിജയന് എന്നിവരും ഉണ്ടായിരുന്നു.
