Saturday , September 25 2021
Breaking News

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഇന്‍വെര്‍ട്ടര്‍ വ്യാപാരി മരിച്ചു

കാസര്‍കോട് : ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഇന്‍വെര്‍ട്ടര്‍ വ്യാപാരി മരിച്ചു. കുമ്പളയില്‍ സോളാര്‍ അസോസിയേറ്റ്‌സ് കട നടത്തുന്ന പി അനില്‍കുമാര്‍ (56) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് സീതാംഗോളി കിന്‍ഫ്രക്ക് സമീപമാണ് അപകടം. നേരത്തെ ചൗക്കി സി പിസിആര്‍ ഐക്ക് സമീപം താമസിച്ചിരുന്ന അനില്‍കുമാര്‍ പിന്നീട് കുമ്പളയിലെ തറവാട് വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. പരേതരായ തങ്കപ്പന്റെയും ശാന്തയുടെയും മകനാണ്. ഭാര്യ : ഷീല (അധ്യാപിക പെര്‍വാഡ് എസ്സാ സ്‌കൂള്‍). മക്കള്‍ : അഖിലേഷ്, പ്രേക്ഷ (വിദ്യാര്‍ത്ഥികള്‍), സഹോദരങ്ങള്‍ : പി സുനില്‍, പ്രേമ, ശോഭ, പുഷ്പ.

RANDOM NEWS

പഞ്ചായത്ത് ജീവനക്കാരി വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട് : പഞ്ചായത്ത് ജീവനക്കാരിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെസ്റ്റ് എളേരി പഞ്ചായത്ത് ജീവനക്കാരിയും കരിവെള്ളൂര്‍ കൂക്കാനം …