Thursday , May 6 2021
Breaking News

ബൈക്ക് തടഞ്ഞു നിര്‍ത്തി ബി ജെ പി പ്രവര്‍ത്തകനെ അക്രമിച്ചു: 15 സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ബദിയഡുക്ക : ബൈക്ക് തടഞ്ഞു നിര്‍ത്തി ബി ജെ പി പ്രവര്‍ത്തകനെ അക്രമിച്ച സംഭവത്തില്‍ 15 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ബദിയഡുക്ക പോലീസ് കേസെടുത്തു. മണിയംപാറ ലക്ഷംവീട് കോളനിയിലെ ഗജേന്ദ്ര(34)യെയാണ് അക്രമിച്ചത്. പരിക്കേറ്റ ഇയാളെ കാസര്‍കോട്ടെ സ്വാകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വോട്ടെടുപ്പ് ദിവസം രാത്രി സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ബാജൂരില്‍ തടഞ്ഞു നിര്‍ത്തി അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. സി പി എം പ്രവര്‍ത്തകരായ വസന്ത, സുധാകര, ഹാരിസ്, നാസി, പൃത്വി തുടങ്ങി കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു.

RANDOM NEWS

വയോജനങ്ങള്‍ക്കായി കോവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌ക്ക് 6ന് തുറക്കും

കാസര്‍കോട് : ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വയോജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന് വിവിധ പദ്ധതികളൊരുക്കി സാമൂഹ്യനീതി വകുപ്പ്. വയോജനങ്ങള്‍ക്ക് …