Thursday , May 6 2021
Breaking News

ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം : യുവാവിനെതിരെ കേസ്

മഞ്ചേശ്വരം : നഗ്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന് ഭീഷണിപ്പെടുത്തി ഭര്‍തൃമതിയില്‍ നിന്നും പണം തട്ടാന്‍ ശ്രമം. സംഭവത്തില്‍ ജെ സി ബി ഡ്രൈവറായ യുവാവിനെതിരെ മഞ്ചേശ്വരം പോലീസ് കേസടുത്തു. മഞ്ചേശ്വരം സ്റ്റേഷന്‍ പരിധിയിലെ യുവതിയുടെ പരാതിയില്‍ കര്‍ണ്ണാടക വിട്‌ള സ്വദേശി ഹരീശിനെ (25)തിരെയാണ് കേസ്. ഫോണിലാണ് യുവതിയെ നിരന്തരമായി ഭീഷണിപ്പെടുത്തിയത്. 2013 മുതല്‍ യുവതിയുമായി അടുത്ത ബന്ധമുള്ള ഹരീശ് ഇതിനകം രണ്ടര ലക്ഷം രൂപയും ഒന്നേ മുക്കാല്‍ പവന്‍ സ്വര്‍ണ്ണവും തട്ടിയെടുത്തതായി യുവതി പറയുന്നു. ആവശ്യപ്പെടുന്ന പണം നല്‍കിയിട്ടും നിരന്തരമായി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണെന്നാണ് യുവതിയുടെ പരാതി.

RANDOM NEWS

വയോജനങ്ങള്‍ക്കായി കോവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌ക്ക് 6ന് തുറക്കും

കാസര്‍കോട് : ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വയോജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന് വിവിധ പദ്ധതികളൊരുക്കി സാമൂഹ്യനീതി വകുപ്പ്. വയോജനങ്ങള്‍ക്ക് …