Thursday , May 6 2021
Breaking News

ഭര്‍ത്താവ് മരിച്ച് ഏഴാം നാള്‍ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു

കാഞ്ഞങ്ങാട് : ഭര്‍ത്താവ് മരിച്ച് ഏഴാംനാള്‍ റിട്ട. അധ്യാപികയായ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു. പടന്നക്കാട് എല്‍ പി സ്‌കൂളിലെ റിട്ട. അധ്യാപക കാഞ്ഞങ്ങാട് സൗത്തിലെ നാരായണി അമ്മ (73) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. ഭര്‍ത്താവ് റിട്ട.ജയില്‍ സൂപ്രണ്ട് കെ വി ഭാസ്‌ക്കരന്‍ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 26ന് മരിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് നാരായണി അമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

മക്കള്‍ : അശോകന്‍ (സൗദി), ആശ (അധ്യാപിക പടന്നക്കാട്), മരുമക്കള്‍ : രാഘവന്‍ ആറാട്ടുകടവ് (കപ്പല്‍ ജീവനക്കാരന്‍), പ്രിയ കോഴിക്കോട്. സഹോദരങ്ങള്‍ : ഭാസ്‌ക്കരന്‍ (റിട്ട. അധ്യാപകന്‍), പി കരുണാകരന്‍ (വ്യാപാരി പൊള്ളക്കട), പരേതരായ കുഞ്ഞിമാണിക്കം, ദാമോദരന്‍, കുഞ്ഞിക്കണ്ണന്‍.

RANDOM NEWS

അജ്ഞാതന്‍ തൂങ്ങി മരിച്ച നിലയില്‍

ചട്ടഞ്ചാല്‍ : വീട്ടുവളപ്പില്‍ അജ്ഞാതനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചട്ടഞ്ചാല്‍ കനിയാംകുണ്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കറുത്ത പാന്റ്‌സും പച്ചഷര്‍ട്ടുമാണ് …