Sunday , November 28 2021
Breaking News

ഭീകരശക്തികളെ അടിച്ചമര്‍ത്താന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകണം : സി.കെ. പദ്മനാഭന്‍

കാസര്‍കോട് : പിണറായി സര്‍ക്കാരിനു ലഭിച്ച തുടര്‍ഭരണം ജനങ്ങളെ സേവിക്കാനുള്ളതാണെന്നും സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യാനുള്ള ലൈസന്‍സ് അല്ലെന്നും ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സി.കെ. പദ്മനാഭന്‍ പറഞ്ഞു. പാലക്കാട്ടെ സഞ്ജിത്ത് വധക്കേസ് എന്‍ഐഎക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് ബിജെപി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കാസര്‍ഗോഡ് കളക്‌ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതികളെന്നു സംശയിക്കുന്നവരെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞത്. കൊലപാതകത്തിനു ശേഷം മണിക്കൂറൂകള്‍ക്കുള്ളില്‍ വാഹനം സംസ്ഥാന അതിര്‍ത്തി കടക്കുകയും പൊളിക്കുകയും ചെയ്തുവെന്നത് കൊലപാതകത്തിനു പിന്നില്‍ വലിയ ഗൂഢാലോചനയും ആസൂത്രണവുമുണ്ടായതിന്റെ തെളിവാണ്.

ഗാര്‍ഹികപീഢനത്തിനെതിരെ പരാതി നല്‍കാന്‍ പോലീസ് സ്റ്റേഷനിലെത്തിയപ്പോളുണ്ടായ മാനസിക പീഢനം ഒരു നിയമവിദ്യാര്‍ത്ഥിനിയുടെ ആഹ്മഹത്യയിലേക്ക് നയിച്ചതുള്‍പ്പെടെയുള്ള സംഭവങ്ങളും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയുന്നതിലും അന്വേഷിക്കുന്നതില്‍ കാട്ടുന്ന വീഴ്ച്ചയും രാജ്യത്തെ മികച്ച പോലീസ് സേനകളിലൊന്നാണെന്ന് ഊറ്റം കൊള്ളുന്ന കേരള പോലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്. ജിഹാദി സംഘടനകളെ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളും കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച്ചവരുത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ ഭരണകൂടവും സംരക്ഷിക്കുന്നതായാണ് കാണാന്‍ കഴിയുന്നത്. തീവ്രവാദവിധ്വംസക ശക്തികളെ അടിച്ചമര്‍ത്താന്‍ സംസ്ഥാനഭരണകൂടം തയ്യാറാകാത്ത പക്ഷം സര്‍ക്കാരിനു ജനരോഷമേറ്റുവാങ്ങേണ്ടിവരുമെന്നും സി.കെ. പദ്മനാഭന്‍ മുന്നറിയിപ്പ് നല്‍കി.

ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം അഡ്വ വി ബാലകൃഷ്ണ ഷെട്ടി, ബിജെപി ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.ബല്‍ രാജ്, പി. രമേശ്, സുധാമ ഗോസാഡ, രൂപവാണി ഭട്ട്, എം ജനനി ജില്ലാ സെക്രട്ടറിമാരായ വി. മധു, ഉമാ എം, സൗമ്യ മഹേഷ്, പുഷ്പ അമേഖല ,മണികണ്ഠ റൈ , ജില്ലാ ട്രഷറര്‍ മഹാബല റൈ, മേഖലാ വൈസ് പ്രസിഡന്റ് സതീശ് ചന്ദ്രഭണ്ഡാരി,ദേശീയ കൗണ്‍സില്‍ അംഗം പ്രമീള സി. നായിക്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയന്‍ മധൂര്‍, എസ്.സി. മോര്‍ച്ച ജില്ലാ പ്രസിഡന്റ് സമ്പത്ത് കുമാര്‍ പെര്‍ണ്ണടുക്ക, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍ ബളാല്‍, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ പ്രേംരാജ്, എസ് ടി മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഈശ്വര മാസ്റ്റര്‍, ജില്ലാ സെല്‍ കോര്‍ഡിനേറ്റര്‍ എന്‍ ബാബുരാജ് എന്നിവര്‍ നേതൃത്വം നല്‍കി.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ സ്വാഗതവും വിജയകുമാര്‍ റൈ നന്ദിയും പറഞ്ഞു.

RANDOM NEWS

കാസര്‍കോട് ജില്ലാ ജയിലിന് അഞ്ച് ഏക്കര്‍ സ്ഥലം ലഭ്യമാക്കണം: ജില്ലാ വികസന സമിതിയോഗം

കാസര്‍കോട് : കാസര്‍കോട് ജില്ലാ ജയിലിന് ഉദുമ സ്പിന്നിങ്ങ് മില്ലിനോടു ചേര്‍ന്ന കെ.എസ്.ഐ.ഡി.സിയുടെ കൈവശം ഉള്ള 13 ഏക്കറില്‍ നിന്ന് …