Friday , August 6 2021
Breaking News

മകളുടെ കല്യാണം കഴിഞ്ഞ് നാലാം നാള്‍ പിതാവ് കുഴഞ്ഞു വീണു മരിച്ചു

മുള്ളേരിയ : ഏകമകളുടെ കല്യാണം കഴിഞ്ഞ് നാലാം ദിവസം പിതാവ് കുഴഞ്ഞു വീണു മരിച്ചു. നാട്ടക്കല്ല് ഓട്ടോസ്റ്റാന്റിലെ ഡ്രൈവര്‍ ബെള്ളൂര്‍, മറായി ഗുഡ്ഡയിലെ സുരേശന്‍ (53) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടിലാണ് സംഭവം. ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ ഛര്‍ദ്ദിക്കുകയും ഉടന്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിക്കുകയും ചെയ്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുരേഷന്റെ മകള്‍ സുപ്രിയയുടെ കല്യാണം ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു. ഇതിനു പിന്നാലെയാണ് സുരേഷനെ മരണം തട്ടിയെടുത്തത്.. കൃഷ്ണ-മണിയാണി-അമ്മാറുഞ്ഞി ദമ്പതികളുടെ മകനാണ്. ഭാര്യ : കുസുമ. മകന്‍ : ഹരികൃഷ്ണ. മരുമകന്‍ രതീഷ്. സഹോദരങ്ങള്‍ : സതീഷ്, ഹരീഷ്, ശശികല, പുഷ്പാവതി, സുജാത.

RANDOM NEWS

പുല്ലൂര്‍പെരിയയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍; 180 കണ്ടെയ്ന്‍മെന്റ് സോണ്‍, രണ്ട് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍

കാസര്‍കോട് : തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ ജനസംഖ്യയുടെയും ഒരാഴ്ച റിപ്പോര്‍ട്ട് ചെയ്ത ആകെ പോസിറ്റീവ് കേസുകളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന …