Monday , April 12 2021
Breaking News

മഞ്ചേശ്വരം പഞ്ചായത്ത് സെക്രട്ടറിയും അസി.എഞ്ചിനിയറും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു

മഞ്ചേശ്വരം : മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു. മഞ്ചേശ്വരം പഞ്ചായത്ത് സെക്രട്ടറിയും പടന്ന സ്വദേശിയുമായ എ ബി അഷ്‌റഫ് (43), പഞ്ചായത്തിലെ അസി.എഞ്ചിനീയര്‍ കൊല്ലം ഇരവിപുരത്തെ പ്രമോദ് (31) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്. അഷ്‌റഫ് ഒരു മാസത്തോളമായി അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ ഞായറാഴ്ച രാവിലെ എട്ടുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രമോദ് മരണപ്പെടുന്നത്. മഞ്ചേശ്വരം പഞ്ചായത്ത് ഓഫീസിന് സമീപം രാവിലെ എട്ടരമണിയോടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ പരിസരവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഒരു മാസം മുമ്പാണ് പ്രമോദ് മഞ്ചേശ്വരത്ത് ജോലിയില്‍ പ്രവേശിച്ചത്. പഞ്ചായത്തിലെ രണ്ട് ഉദ്യോഗസ്ഥരുടെ മരണം മഞ്ചേശ്വരം ഗ്രാമത്തെ കണ്ണീരിലാഴ്ത്തി.

റംലത്താണ് അഷ്‌റഫിന്റെ ഭാര്യ. വിദ്യാര്‍ത്ഥികളായ അബ്ഷീറ, അര്‍ഷീദ എന്നിവര്‍ മക്കളാണ്. പ്രമോദിന്റെ ഭാര്യ രമ്യ. മക്കള്‍ : തീര്‍ത്ഥ, തേജസ്.

RANDOM NEWS

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പിതാവും 18കാരനായ മകനും മരിച്ചു

ബന്തിയോട് : മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പിതാവും പതിനെട്ടുകാരനായ മകനും മരിച്ചു. ഒളയംറോഡ് അട്ക്കയിലെ മൂസഫ് ബാഖവി (56), മകന്‍ ഷറഫുദ്ദിന്‍ …