Saturday , October 16 2021
Breaking News

മഞ്ചേശ്വരം പൊസോട്ട് ടാങ്കര്‍ ലോറിയും മിനിലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്

മഞ്ചേശ്വരം : ദേശീയപാത പൊസോട്ട് ടാങ്കര്‍ ലോറിയും മിനിലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ മിനിലോറി ഡ്രൈവര്‍ കണ്ണൂര്‍ അഴിക്കോട് മുഹമ്മദ് റിസാദി(23)നെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് അപകടം. കാസര്‍കോട് നിന്ന് മംഗ്‌ളൂരു ഭാഗത്തേക്ക് പോകുന്ന ടാങ്കര്‍ ലോറിയും എതിരെ വരികയായിരുന്ന മിനിലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിനിടയാക്കിയ മിനിലോറി റോഡിനു സമീപത്തെ പാടത്തേക്ക് മറിഞ്ഞു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. നാട്ടുകാരും അഗ്നിരക്ഷാ സേനാംഗങ്ങളും പോലീസും ചേര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

RANDOM NEWS

പോലീസ് പരാതി പരിഹാര അതോറിറ്റി സിറ്റിങില്‍ 11 പരാതികള്‍ തീര്‍പ്പാക്കി

കാസര്‍കോട് : കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പോലീസ് പരാതി പരിഹാര അതോറിറ്റി സിറ്റിങില്‍ 11 പരാതികള്‍ തീര്‍പ്പാക്കി. 30 …