Saturday , January 29 2022
Breaking News

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന മദ്രസാ അധ്യാപകന്‍ മരിച്ചു

കുമ്പള : മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മദ്രസാ അധ്യാപകന്‍ മരിച്ചു. കമ്പള സര്‍ക്കാര്‍ ആശുപത്രി റോഡില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യൂസഫ് മുസ്ല്യാര്‍ (55)ആണ് മരിച്ചത്. പത്തുദിവസം മുമ്പ് മഞ്ഞപ്പിത്തം ബാധിച്ച് മംഗ്‌ളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച വൈകിട്ടോടെയാണ് മരിച്ചു. മാനിയ കല്ലടക്ക, കുമ്പള കുണ്ടങ്കറടക്ക മദ്രസുത്തില്‍ ഹിദായ എന്നീ മദ്രസകളില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ : ഫാത്തിമത്ത് സുഹ്‌റ. മക്കള്‍: റൈഹാന, റസീക്ക, സുഹാന, റിസ്വാന, രുക്‌സാന, തസ്‌നിമ, റഹിമ. മരുമക്കള്‍ : അബ്ദുല്‍ലത്തീഫ് ബംഗ്‌ളൂരു, ശാഹുല്‍ ഹമീദ് കാഞ്ഞങ്ങാട്, സുഹൈല്‍ ദേലമ്പാടി, മുക്താര്‍ കന്തല്‍.

RANDOM NEWS

കാസര്‍കോട്ട് മന്ത്രി ദേവര്‍കോവില്‍ ദേശീയപതാക ഉയര്‍ത്തിയത് തലകീഴായി

കാസര്‍കോട് : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാസര്‍കോട് പതാകി ഉയര്‍ത്തിയത് തലകീഴായി. സല്യൂട്ട് സ്വീകരിച്ച ശേഷമാണ് മന്ത്രിക്ക് …