കാഞ്ഞങ്ങാട് : സ്വാമി മുക്താനന്ദ ഉള്‍പ്പെടെ 41 പേര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആനന്ദാശ്രമം അടച്ചു. ആശ്രമത്തിലെ അന്തേവാസിയായ ഒടയംചാല്‍ അട്ടേങ്ങാനം പുന്നക്കുന്നില്‍ ഗോപാലന് (85) ചൊവ്വാഴ്ച വൈകിട്ട് പരിയാരത്ത് വെച്ച് മരിച്ചിരുന്നു. ഇയാളുടെ മകളും അന്തേവാസിയുമായ ഗീത തീവ്ര പരിചരണ വിഭാഗത്തിലുമാണ്. പാലക്കാട് സ്വദേശിയായ ഒരു അന്തേവാസി കഴിഞ്ഞ ആഴ്ച മരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മഠാധിപതി മുക്താനന്ദ സ്വാമി, അഭയാനന്ദ സ്വാമി, വിദേശിയായ ഒരാള്‍ എന്നിവര്‍ക്കും അന്തേവാസികള്‍ക്കും ജീവനക്കാര്്ക്കും കോവിഡ് സ്ഥിരീകരിച്ചതായി കണ്ടെത്തിയത്.
