Thursday , May 6 2021
Breaking News

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പിതാവും 18കാരനായ മകനും മരിച്ചു

ബന്തിയോട് : മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പിതാവും പതിനെട്ടുകാരനായ മകനും മരിച്ചു. ഒളയംറോഡ് അട്ക്കയിലെ മൂസഫ് ബാഖവി (56), മകന്‍ ഷറഫുദ്ദിന്‍ (18) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ നെഞ്ചുവേദനയെ തുടര്‍ന്ന് യൂസഫ് ബാഖവിയെ ആദ്യം ബന്തിയോട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രാത്രിയോടെയാണ് മരണം സംഭവിച്ചത്. വ്യാഴാഴ്ച രാവിലെ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ഷറഫുദ്ദിനെ ഉപ്പള മംഗല്‍പാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ ഡയാലിസിസിന് വിധേയനാക്കുന്നതിനിടെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.
പിതാവിന്റെയും മകന്റെയും മയ്യിത്തുകള്‍ മുട്ടം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ : സുമയ്യ. മറ്റു മക്കള്‍ : ജലാലുദ്ദിന്‍, സലാഹുദ്ദിന്‍, ബാത്തിഷ, മഹ്മൂദ്, സുഹ്‌റ.

RANDOM NEWS

മാസ്‌ക് കേസ്: ചൊവ്വാഴ്ച 689 പേര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട് : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും ജില്ലയില്‍ മാസ്‌ക് ധരിക്കാതെ കറങ്ങി നടന്ന 689 പേര്‍ക്കെതിരെ കൂടി മെയ് …