Friday , August 6 2021
Breaking News

മണി ചെയിന്‍ മാതൃകയില്‍ 48 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പ്; ഒരാള്‍ റിമാന്റില്‍

കാസര്‍കോട് : മൈക്ലബ് ട്രേഡേഴ്‌സ് എന്ന പേരില്‍ മണി ചെയിന്‍ മാതൃകയില്‍ 48 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മഞ്ചേശ്വരം ഉദ്യാവര്‍ ഒന്നാം സിഗ്നലിനടുത്തെ ബിടെക് ബിരുദധാരിയായ മുഹമ്മദ് ജാവേദ് (28)നെയാണ് കാസര്‍കോട് ഡി വൈ എസ് പി പി പി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

മംഗ്‌ളൂരു, കാസര്‍കോട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നായി പ്രതി 423 പേരെ മണി ചെയിനില്‍ നേരിട്ട് ചേര്‍ത്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മുഹമ്മദ് ജാവേദിന്റെ കീഴില്‍ 4080 പേരെ ചേര്‍ത്ത് 47.72 കോടി രൂപ പിരിച്ചെടുത്തതായി അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചു. ഇതില്‍ നിന്ന് 1.08 കോടി രൂപ പ്രതിക്ക് ലഭിച്ചിട്ടുണ്ട്. കേരളത്തിലും ഗള്‍ഫിലുമായി തട്ടിപ്പ് പദ്ധതി വ്യാപിച്ച് കിടക്കുന്നതായും ഡി വൈ എസ് പി പി പി സദാനന്ദന്‍ പറഞ്ഞു. കേസില്‍ നിര്‍ണായകമായ ഡിജിറ്റല്‍ രേഖകള്‍ അന്വേഷണ സംഘം കണ്ടെടുത്തു.

മലേഷ്യന്‍ കമ്പനി സ്‌കിം എന്ന വ്യാജേന ഏജന്റുമാര്‍ മുഖേന മൈ ക്ലബ് ട്രേഡേഴ്‌സ് എന്ന ആപ്ലിക്കേഷന്‍ വഴിയാണ് നിക്ഷേപകരില്‍ നിന്ന് പണം സ്വീകരിച്ചിരുന്നത്. മഞ്ചേശ്വരത്ത് 2 യുവാക്കളെ തട്ടിക്കൊമ്ടുപോയ കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാളില്‍ നിന്നാണ് മണിചെയിന്‍ തട്ടിപ്പ് കമ്പനിയെക്കുറിച്ചുള്ള വിവരം പോലീസിന് കിട്ടിയത്. അ്‌ന് തട്ടിക്കൊണ്ടുപോയ യുവാക്കളില്‍ ഒരാളാണ് അറസ്റ്റിലായ മുഹമ്മദ് ജാവേദ്.

RANDOM NEWS

ഡിജിറ്റല്‍ ചലഞ്ചിലൂടെ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി അജാനൂര്‍

കാഞ്ഞങ്ങാട് : കോവിഡ് കാലത്ത് പഠനം ഓണ്‍ലൈനായപ്പോള്‍ ഡിജിറ്റല്‍ ചലഞ്ചിലൂടെ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വിതരണം …