Friday , August 6 2021
Breaking News

മത്സ്യത്തൊഴിലാളിയുടെ അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി

പാലക്കുന്ന് : മത്സ്യത്തൊഴിലാളിയുടെ അപകട മരണം നാടിനെ കണ്ണീരിലാഴ്ത്തി. തൃക്കണ്ണാട് ഹോട്ടല്‍ വളപ്പിലെ പരേതരായ അമ്പാടി കടവന്‍-താല ദമ്പതികളുടെ മകന്‍ ബാബുരാജ് (45) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ബേക്കല്‍ പാലത്തിന് സമീപത്താണ് അപകടം. റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിക്കുന്നതിനിടെ ലോറിക്കടിയില്‍പ്പെട്ടാണ് ബാബുരാജ് മരിച്ചത്.

ഭാര്യ : പുഷ്പ. മക്കള്‍ : വര്‍ണ്ണന്‍, വൃന്ദ. സഹോദരങ്ങള്‍ : കുമാരന്‍, നന്ദന്‍, ലളിത, പരേതയായ വത്സല. കെ എസ് ടി പി അധികൃതരുടെ അനാസ്ഥയാണ് ബാബുരാജിന്റെ മരണത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

RANDOM NEWS

ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണ യുവാവ് മരിച്ചു

പെരിയ : വീട്ടില്‍ ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണ യുവാവ് മരിച്ചു. കാട്ടുകുക്കെ മായിലക്കാനത്തെ അണ്ണപ്പ നായകിന്റെയും ലക്ഷ്മിയുടെയും …