Saturday , January 29 2022
Breaking News

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിങ്ങ്: 20 കേസുകള്‍ പരിഗണിച്ചു

കാസര്‍കോട് : ഓണ്‍ലൈനായി നടന്ന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിങ്ങില്‍ ജില്ലയില്‍ നിന്നുള്ള 20 പരാതികള്‍ പരിഗണിച്ചു. ജില്ലയിലെ വിവിധ സഹകരണ സ്ഥാപനങ്ങള്‍, മത്സ്യഫെഡിനു കീഴിലുള്ള സംഘങ്ങള്‍ എന്നിവയില്‍ നിന്ന് 2008 ഡിസംബര്‍ 31 വരെ വയ്പയെടുത്ത 16 മത്സ്യത്തൊഴിലാളികളുടെ വായ്പകള്‍ക്ക് 1,72,944 രൂപ കടാശ്വാസം അനുവദിക്കുന്നതിന് ശുപാര്‍ശ ചെയ്യാന്‍ കമ്മീഷന്‍ തീരുമാനിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.എസ്.ഗോപിനാഥന്‍ അധ്യക്ഷനായി. കമ്മീഷന്‍ മെമ്പര്‍ കെ.എ.ലത്തീഫ്, സഹകരണ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

RANDOM NEWS

കാസര്‍കോട്ട് മന്ത്രി ദേവര്‍കോവില്‍ ദേശീയപതാക ഉയര്‍ത്തിയത് തലകീഴായി

കാസര്‍കോട് : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാസര്‍കോട് പതാകി ഉയര്‍ത്തിയത് തലകീഴായി. സല്യൂട്ട് സ്വീകരിച്ച ശേഷമാണ് മന്ത്രിക്ക് …